ad
Deshabhimani

പി രാഘവന്‌ നാടിന്റെ സ്‌മരണാഞ്‌ജലി

സിപിഐ എം സംഘടിപ്പിച്ച പി രാഘവൻ അനുസ്‌മരണ സമ്മേളനം മുന്നാട്ട്  സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 06, 2026, 03:00 AM | 2 min read

മുന്നാട് സിപിഐ എമ്മിന്റെ ജില്ലയിലെ സമുന്നത നേതാവും മുൻ എംഎൽഎയും ട്രേഡ്‌ യൂണിയൻ നേതാവും പ്രമുഖ സഹകാരിയുമായിരുന്ന പി രാഘവന്‌ നാടിന്റെ ഓർമപ്പൂക്കൾ. നാലാം ചരമ ചരമവാർഷിക ദിനത്തിൽ സിപിഐ എമ്മിന്റെയും സിഐടിയുവിന്റെയും നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. സിപിഐ എം ബേഡകം ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ മുന്നാട് ഇ എം എസ് അക്ഷര ഗ്രാമത്തിലെ പി ആർ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ഉദ്ഘാടനംചെയ്തു. 10 വർഷത്തെ ഇടതുപക്ഷ ഭരണം ഉണ്ടാക്കിയ മാറ്റത്തിന് ഒരു തെരഞ്ഞെടുപ്പ്‌ പരാജയം കൊണ്ട് പ്രസക്തി നഷ്ടപ്പെടില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. വിജയിച്ച തെരഞ്ഞെടുപ്പുകളെക്കാൾ പരാജയപ്പെട്ട തെരഞ്ഞെടുപ്പുകൾ നേരിട്ടവരാണ് നമ്മൾ. അസാധ്യമെന്ന് വിധിഴെയുതിയ വൻകിട വികസന പദ്ധതികൾ എൽഡിഎഫ്‌ സർക്കാർ യാഥാർഥ്യമാക്കി. വികസന ക്ഷേമ പദ്ധതികൾ സമന്വയിപ്പിച്ച് ഒരു നല്ല മാതൃകയുണ്ടാക്കി. കമ്യൂണിസ്‌റ്റുകാർ അസംഖ്യം ശരികൾക്കിടയിൽ അര തെറ്റ് ചെയ്താൽ അത് ജനം അംഗീകരിക്കണമെന്നില്ല. നമ്മുടെ ഭാഗത്തുനിന്ന്‌ എന്തെങ്കിലും പിശക്‌ ഉണ്ടായിട്ടുണ്ടെങ്കിൽ അത്‌ തിരുത്താനുള്ള ആർജവം നമ്മൾ കാണിക്കണം. അങ്ങനെ വന്നാൽ ഏറ്റവും അടുത്ത അവസരത്തിൽതന്നെ ജനപിന്തുണ നേടാൻ നമുക്കാവും. സ്വരാജ്‌ പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗം ഇ പത്മാവതി അധ്യക്ഷയായി. സംസ്ഥാന കമ്മറ്റിയംഗം സി എച്ച് കുഞ്ഞമ്പു, ജില്ലാ കമ്മിറ്റിയംഗങ്ങളായ സി ബാലൻ, ഓമന രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം രാജഗോപാലൻ, ജില്ലാ സെക്രട്ടറിയറ്റംഗം സാബു അബ്രഹാം എന്നിവർ സംബന്ധിച്ചു. ഏരിയാ സെക്രട്ടറി സി രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. പി രാഘവന്റെ ഭാര്യ കമലയും കുടുംബാംഗങ്ങളും പങ്കെടുത്തു. മുന്നാട് പൊലീസ് സ്റ്റേഷൻ പരിസരത്തുനിന്നും വളണ്ടിയർ മാർച്ചും പ്രകടനവും നടന്നു. രാവിലെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും മുന്നാട് ടൗണിലേക്ക് പ്രകടനവും നടന്നു. മുന്നാട് ടൗണിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ പതാക ഉയർത്തി. എം അനന്തൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം സി എച്ച് കുഞ്ഞമ്പു, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ വി കുഞ്ഞിരാമൻ, ഇ പത്മാവതി, സാബു അബ്രഹാം, എം സുമതി, ജില്ലാ കമ്മറ്റിയംഗം സി ബാലൻ, ഓമന രാമചന്ദ്രൻ, ടി കെ രാജൻ, പി മണിമോഹൻ, സി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഇ മോഹനൻ സ്വാഗതം പറഞ്ഞു. സിഐടിയു ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കാസർകോട്‌ പബ്ലിക് സർവന്റ് ഹാളിൽ നടന്ന പി രാഘവൻ അനുസ്മരണം സംസ്ഥാന സെക്രട്ടറി ടി കെ രാജൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. വി പി പി. മുസ്തഫ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാബു അബ്രഹാം, ടി എം എ കരീം, യു തമ്പാൻനായർ, ബേബി ഷെട്ടി, ഗിരി കൃഷ്ണൻ, പി ബാലകൃഷ്ണൻ, പി ശാന്തകുമാരി, ബി ശോഭ, പി എ റഹ്മാൻ, പി ടി നാരായണൻ, കെ രവീന്ദ്രൻ, ടി നാരായണൻ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി മണിമോഹൻ സ്വാഗതം പറഞ്ഞു. രാവിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ സംസ്ഥാന സെക്രട്ടറി ടി കെ രാജൻ പതാകയുയർത്തി. കെ രവീന്ദ്രൻ സ്വാഗതംപറഞ്ഞു. യു തമ്പാൻ നായർ അധ്യക്ഷനായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home