പകർച്ചപ്പനി പ്രതിരോധം
മാന്നാറിൽ മെഗാ ഡ്രൈവ് തുടങ്ങി

മെഗാ ഡ്രൈവ് പദ്ധതിയുടെ ഭാഗമായി മാന്നാർ പഞ്ചായത്ത് 19-–ാം വാർഡിൽ ശുചീകരണം വൈസ‍്പ്രസിഡന്റ് പി എ ലത ഉദ്ഘാടനംചെയ്യുന്നു
മാന്നാർ
പകർച്ചപ്പനിയെ പ്രതിരോധിക്കാൻ മാന്നാർ പഞ്ചായത്തിൽ ഒരു മാസം നീളുന്ന മെഗാ ശുചീകരണ യജ്ഞത്തിന് തുടക്കമായി. 19-ാം വാർഡിൽ വിപുലമായ ശുചീകരണ പ്രവർത്തനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എ ലത ഉദ്ഘാടനം ചെയ്തു. വാർഡിലെ മുഴുവൻ വീടുകളും പരിസരങ്ങളും വൃത്തിയാക്കും. കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യും. വരും ദിവസങ്ങളിൽ വീടുകൾ തോറും കയറിയിറങ്ങി ക്ലോറിനേഷൻ, വെക്റ്റർ സർവേ, പനി പ്രതിരോധ ബോധവൽക്കരണ പരിപാടികൾ എന്നിവയും സംഘടിപ്പിക്കും. പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ എഡിഎസ്, കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, ഹരിത കർമ സേനാംഗങ്ങൾ, സ്വയംസഹായ സംഘം പ്രവർത്തകർ എന്നിവർ ചേർന്നാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. എല്ലാ വിഭാഗം ആളുകളുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഒരു മാസം നീളുന്ന തുടർ പ്രവർത്തനങ്ങൾ വാർഡുകളിൽ നടപ്പിലാക്കുമെന്ന് വൈസ് പ്രസിഡന്റ് അറിയിച്ചു.










0 comments