ad
Deshabhimani

തുടരട്ടെ 
ചെങ്ങന്നൂർ പെരുമ

തൃപ്പെരുന്തുറ 146–-ാം നമ്പർ എസ്എൻഡിപി ശാഖായോഗത്തിലെത്തി ശ്രീനാരായണ കൺവൻഷനിൽ 
പങ്കെടുത്തവരോട് സജി ചെറിയാൻ വോട്ടഭ്യർഥിക്കുന്നു

തൃപ്പെരുന്തുറ 146–-ാം നമ്പർ എസ്എൻഡിപി ശാഖായോഗത്തിലെത്തി ശ്രീനാരായണ കൺവൻഷനിൽ 
പങ്കെടുത്തവരോട് സജി ചെറിയാൻ വോട്ടഭ്യർഥിക്കുന്നു

വെബ് ഡെസ്ക്

Published on Mar 25, 2026, 01:23 AM | 1 min read

മാന്നാർ

നാട്ടുകാരുടെ അനുഗ്രഹങ്ങളുടെയും വിജയാശംസകളുടെയും കരുത്തിൽ ചെങ്ങന്നൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ മണ്ഡല പര്യടനം തുടരുന്നു. ചൊവ്വാഴ്‌ച തൃപ്പെരുന്തുറ 146–-ാം നമ്പർ എസ്എൻഡിപി ശാഖായോഗത്തിലെത്തി ശ്രീനാരായണ കൺവൻഷനിൽ പങ്കെടുത്ത്‌ പിന്തുണ അഭ്യർഥിച്ചു. വിജയം നൂറുശതമാനം ഉറപ്പാണെന്ന് പങ്കെടുത്ത അമ്മമാരുടെ കമന്റ്‌. മണ്ഡലത്തിൽ നിറസാന്നിധ്യമായി വികസനമെത്തിച്ച സജി ചെറിയാനെ നാട് ഒരിക്കലും മറക്കില്ലെന്നും അമ്മമാർ പറഞ്ഞു.പിന്നീട് കൊഴുവല്ലൂർ പാറചന്ത ശ്രീധർമശാസ്താ ക്ഷേത്രം ഉൾപ്പെടെ വിവിധ ഭാഗങ്ങളിലെത്തി വോട്ടർമാരെ കണ്ട് സജി ചെറിയാൻ വോട്ടഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home