Deshabhimani

മണ്ണാഞ്ചിൽ കൃഷ്ണനെ അനുസ്മരിച്ചു

anusmaranam

മണ്ണാഞ്ചിൽ കൃഷ്ണൻ അനുസ്മരണം സിപിഐ എം ഏരിയ കമ്മിറ്റി അംഗം വി പ്രഭാകരൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 14, 2026, 12:25 AM | 1 min read

കായംകുളം

സിപിഐ എം നേതാവ്, ഗ്രാമ പഞ്ചായത്ത് അംഗം, നാവിക തൊഴിലാളി യൂണിയൻ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ച മണ്ണാഞ്ചിൽ എം വി കൃഷ്‌ണന്റെ 23-ാം ചരമവാർഷികം സിപിഐ എം കരീലക്കുളങ്ങര ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനക്ക്‌ ശേഷം നടന്ന അനുസ്മരണ യോഗം ഏരിയാ കമ്മിറ്റി അംഗം വി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എസ് സുഭാഷ് അധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗങ്ങളായ വി മുരളീധരൻ, കെ ബി പ്രശാന്ത് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home