Deshabhimani

സെക്രട്ടറിയറ്റ് വളയൽ വിജയിപ്പിക്കും

ആക്ഷൻ കൗൺസിൽ ഓഫ് സ്‌റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ചേർത്തല താലൂക്ക്‌ കൺവൻഷൻ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ബൈജു പ്രസാദ്‌ ഉദ്‌ഘാടനംചെയ്യുന്നു

ആക്ഷൻ കൗൺസിൽ ഓഫ് സ്‌റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ചേർത്തല താലൂക്ക്‌ കൺവൻഷൻ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ബൈജു പ്രസാദ്‌ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 31, 2026, 12:09 AM | 1 min read

ചേർത്തല

കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നവംബർ 21ന്റെ സെക്രട്ടറിയറ്റ് വളയൽ സമരം വിജയിപ്പിക്കാൻ ആക്ഷൻ കൗൺസിൽ ഓഫ് സ്‌റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് താലൂക്ക്‌ കൺവൻഷൻ തീരുമാനിച്ചു. ഡിസംബർ 12ന് ഡൽഹി ജന്തർമന്തറിലെ കർമചാരി ആക്രോശ് റാലി വിജയിപ്പിക്കാനും തീരുമാനിച്ചു. ​ചേർത്തല എൻഎസ്എസ് കരയോഗം ഹാളിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ബൈജു പ്രസാദ് ഉദ്‌ഘാടനംചെയ്‌തു. എഫ്എസ്ഇടിഒ താലൂക്ക് പ്രസിഡന്റ്‌ പി എസ് വിനോദ് അധ്യക്ഷനായി. കെഎസ്ടിഎ ജില്ലാ സെക്രട്ടറി ടി ജെ അജിത്ത്‌, കെജിഒഎ ജില്ലാ പ്രസിഡന്റ്‌ ദേവരാജ കർത്താ, കെജിഎൻഎ ജില്ലാ സെക്രട്ടറി ലെവിൻ കെ ഷാജി, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റംഗം കെ വേണു എന്നിവർ സംസാരിച്ചു. എൻ എസ് ശ്രീകുമാർ സ്വാഗതവും കെ ജെ സുനീഷ് നന്ദിയുംപറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home