"പവിഴമല്ലിയുടെ പ്രണയഗീതങ്ങൾ' പ്രകാശിപ്പിച്ചു

കാർത്തികപ്പള്ളി
ശ്രീകുമാരി രചിച്ച "പവിഴമല്ലിയുടെ പ്രണയഗീതങ്ങൾ' എന്ന കവിതാസമാഹാരം മുൻ ഡിജിപി ഡോ. ജേക്കബ് തോമസ് കവി കുരീപ്പുഴ ശ്രീകുമാറിന് നൽകി പ്രകാശിപ്പിച്ചു. സാഹിത്യസമ്മേളനത്തിൽ ചേപ്പാട് രാജേന്ദ്രൻ അധ്യക്ഷനായി. കെ കെ സുധാകരൻ, ഡോ. സജിത്ത് ഏവൂരേത്ത്, സുരേഷ് മണ്ണാറശാല, രഞ്ജിത്ത്, വി രജനീഷ്, കെ ലത എന്നിവർ സംസാരിച്ചു. വാദ്യകലാകാരൻ സോമരാജന്റെ നേതൃത്വത്തിൽ കേളികൊട്ടും, കരുവാറ്റ പങ്കജാക്ഷന്റെ നേതൃത്വത്തിൽ കവിയരങ്ങും നടന്നു. നങ്ങ്യാർകുളങ്ങര ടികെഎംഎം കോളേജിലെ 1981–-83 പ്രീഡിഗ്രി ബാച്ചിലെ പൂർവവിദ്യാർഥി യൂണിയനാണ് പരിപാടി സംഘടിപ്പിച്ചത്.









0 comments