മത്സ്യബന്ധനത്തിനിടെ കണ്ടെയ്നറിൽ കുടുങ്ങി വല നഷ്ടപ്പെട്ടു

ഹരിപ്പാട്
മത്സ്യബന്ധനത്തിനിടെ കടലിലെ കണ്ടെയ്നറിൽ ഉടക്കി വലയും അനുബന്ധ സാധനങ്ങളും നഷ്ടപ്പെട്ടു. കഴ പതിയാങ്കര മുടിശേരി ജനകന്റെ ഉടമസ്ഥതയിലുള്ള ‘അറുമുഖ സ്വാമി’ എന്ന ലൈലാൻഡ് വള്ളത്തിലെ വലയാണ് നഷ്ടപ്പെട്ടത്. തിങ്കൾ രാവിലെ എട്ടോടെ കായംകുളം മത്സ്യബന്ധന തുറമുഖത്തിന് പടിഞ്ഞാറായിരുന്നു സംഭവം. മത്സ്യക്കൂട്ടത്തെ കണ്ട് വല വളഞ്ഞ് വള്ളത്തിലേക്ക് വലിച്ചുകയറ്റുന്നതിനിടെ വലയുടെ പകുതിയോളം വരുന്ന ഭാഗങ്ങൾ ഭാരമേറിയ കണ്ടെയ്നറിൽ തട്ടി കീറുകയായിരുന്നു.








0 comments