ഇരുണ്ടകാലത്തൊരു ചൂട്ടുകെട്ടി...

ഡിവൈഎഫ്ഐ ചിങ്ങോലി, കാർത്തികപ്പള്ളി, ഹരിപ്പാട് ടൗൺ സൗത്ത് മേഖലാ കമ്മിറ്റികള്‍ കാർത്തികപ്പള്ളി വൈദ്യുതി ഓഫീസിലേക്ക് സംഘടിപ്പിച്ച ചൂട്ട് മാർച്ച് കാർത്തികപ്പള്ളി ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കെ സിനുനാഥ് ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
ജനജീവിതം ദുസ്സഹമാക്കുന്ന പവർകട്ടിനെതിരെ വെള്ളിയാഴ്‌ച ഡിവൈഎ-ഫ്‌ഐ നടത്തിയ ‘ചൂട്ട് മാർച്ച്’ വേറിട്ട പ്രതിഷേധമായി. ജില്ലയിലെ 42 കേന്ദ്രത്തിൽ കെഎസ്‌ഇബി ഓഫീസുകൾക്ക് മുന്നിൽ പവർകട്ട് സമയത്ത് ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് എം എസ് അരുൺകുമാർ മാവേലിക്കരയിലും സെക്രട്ടറി ജെയിംസ് ശമുവേൽ ആലപ്പുഴയിലും ട്രഷറർ ജിസ്‌മി ജനാർദനൻ ചേർത്തലയിലും സംസ്ഥാന കമ്മിറ്റിയംഗം അജ്‌മൽ ഹസൻ അന്പലപ്പുഴയിലും ഉദ്‌ഘാടനംചെയ്‌തു. പ്രതിഷേധം ശനിയാഴ്‌ചയും തുടരും. കാർത്തികപ്പള്ളി അപ്രഖ്യാപിത പവർകട്ടിനെതിരെ ഡിവൈഎഫ്ഐ ചിങ്ങോലി, കാർത്തികപ്പള്ളി, ഹരിപ്പാട് ടൗൺ സൗത്ത് മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കാർത്തികപ്പള്ളി ഇലക്‌ട്രിസിറ്റി ഓഫീസിലേക്ക് ചൂട്ട് മാർച്ച് നടത്തി. ഡിവൈഎഫ്ഐ കാർത്തികപ്പള്ളി ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കെ സിനുനാഥ് ഉദ്ഘാടനംചെയ്‌തു. എം ഹരിജിത്ത് അധ്യക്ഷനായി. കെ മിഥിൻകൃഷ്‌ണ, കെ ആർ വിപിനചന്ദ്രൻ, കെ അജിത്ത്, രമ്യ രജനീഷ് എന്നിവർ സംസാരിച്ചു.










0 comments