അപകടത്തിന്റെ ഞെട്ടലിൽ ബൈക്കുടമ
"മോഷണവിവരം അറിയുന്നത് പൊലീസ് വിളിക്കുമ്പോള്‍'

ആലപ്പുഴ
രണ്ട് യുവാക്കളുടെ ജീവൻ പൊലിയുകയും ഒരാള്‍ അതീവഗുരുതരാവസ്ഥയിലാവുകയുംചെയ്‍ത കൈചൂണ്ടി ജങ്ഷന് സമീപമുണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് മണ്ണഞ്ചേരി അമ്പനാകുളങ്ങര സ്വദേശി കെ ബി പ്രമോദ്. പ്രമോദിന്റെ വീട്ടിൽനിന്ന് മോഷണം പോയ ബൈക്കിലാണ് യുവാക്കള്‍ അമിതവേഗത്തിൽ പാഞ്ഞത്. രാത്രി ഏഴരയോടെ ബൈക്ക് വീട്ടിൽ കൊണ്ടുവച്ച് പത്തരയോടെ ഉറങ്ങിയെന്നും വ്യാഴം പുലര്‍ച്ചെ പൊലീസ് വിളിക്കുമ്പോഴാണ് ബൈക്ക് മോഷണം പോയതും അപകടത്തിൽ രണ്ട് യുവാക്കള്‍ മരിച്ചതും അറിയുന്നതെന്നും പ്രമോദ് പറഞ്ഞു. "പുലർച്ചെ നാലോടെയാണ് ഫോൺ വരുന്നത്. നോര്‍ത്ത് പൊലീസാണ് വിളിച്ചത്. കെഎൽ 05 കെ 6984 ഹീറോ ഹോണ്ട സ്‍പ്ലെൻഡര്‍ ബൈക്ക് നിങ്ങളുടെയാണോയെന്ന് ചോദിച്ചു. എന്റെതാണെന്ന് മറുപടി നൽകി. ഈ നമ്പറിലുള്ള വണ്ടി ആക്‍സിഡന്റായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വണ്ടി ഇവിടെയുണ്ടെന്ന ആത്മവിശ്വാസത്തിൽ കിടന്നതല്ലേ, ആക്‍സിഡന്റാകാൻ വഴിയില്ല, വണ്ടി പുറത്തുണ്ടെന്ന് ഞാൻ പറഞ്ഞു. ഒന്നുനോക്കാൻ പൊലീസ് പറഞ്ഞു. ഞാൻ വാതിൽതുറന്ന് നോക്കിയപ്പോള്‍ വണ്ടി മുറ്റത്തില്ല. വിവരം പൊലീസിനോട് പറഞ്ഞു. ആ വണ്ടി ആക്‍സിഡന്റായെന്നും യാത്ര ചെയ്‍തിരുന്ന മൂന്നുപേരിൽ രണ്ടുപേര്‍ മരിച്ചെന്നും പൊലീസ് അറിയിച്ചു. എത്രയും വേഗം അപകടം നടന്ന സ്ഥലംവരെ വരാൻ പറ്റുമോ എന്നും ചോദിച്ചു. ഞാൻ അവിടെ എത്തുമ്പോഴേക്ക് അവരെ കൊണ്ടുപോയിരുന്നു. വണ്ടി തിരിച്ചറിഞ്ഞു. ബൈക്ക് മോഷണത്തിന് മണ്ണഞ്ചേരി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്' പ്രമോദ് മാധ്യമങ്ങളോട് പറഞ്ഞ










0 comments