ad
Deshabhimani

റോഡ്‌ പുനർനിർമാണ പദ്ധതി അട്ടിമറിക്കെതിരെ എൽഡിഎഫ്‌ പ്രതിഷേധിച്ചു

ചേർത്തലയിൽ എൽഡിഎഫ്‌ സർക്കാർ ഭരണാനുമതി നൽകിയ കോടികളുടെ പദ്ധതി അട്ടിമറിച്ച യുഡിഎഫ്‌ സർക്കാർ നടപടിക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പ്രസാദ്‌ ഉദ്‌ഘാടനംചെയ്യുന്നു

ചേർത്തലയിൽ എൽഡിഎഫ്‌ സർക്കാർ ഭരണാനുമതി നൽകിയ കോടികളുടെ പദ്ധതി അട്ടിമറിച്ച യുഡിഎഫ്‌ സർക്കാർ നടപടിക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പ്രസാദ്‌ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 25, 2026, 12:06 AM | 1 min read

ചേർത്തല
എൽഡിഎഫ്‌ സർക്കാർ കോടികൾ അനുവദിച്ച്‌ ഭരണാനുമതി നൽകിയ റോഡ്‌ പുനർനിർമാണ പദ്ധതി റദ്ദാക്കിയ യുഡിഎഫ്‌ സർക്കാർ നിലപാടിനെതിരെ എൽഡിഎഫ്‌ പ്രതിഷേധിച്ചു. മൂന്നുകോടി ചെലവിലെ ചേർത്തല സെന്റ്‌ മേരീസ്‌ പാലം – ആഞ്ഞിലിപ്പാലം റോഡ്‌, 6.7 കോടിയുടെ ചേർത്തല തെക്കേത്തെരുവ്‌ – തിരുവിഴ കിഴക്കേനട റോഡ്‌ പദ്ധതികളാണ്‌ യുഡിഎഫ്‌ സർക്കാർ അട്ടിമറിച്ചത്‌. ഗ്രാമീണ സ്വഭാവമുള്ള കരുവ മേഖലയുടെ വികസനത്തിനുള്ള പദ്ധതികളാണ്‌ ഇല്ലാതായത്‌. ദേശീയപാത പൂർത്തിയാകുന്പോൾ നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയിലുള്ളവർക്ക്‌ ചേർത്തല അങ്ങാടി, താലൂക്ക്‌ ആശുപത്രി എന്നിവിടങ്ങളിലേക്കുള്ള സുപ്രധാന റോഡുകളുടെ ഭാവിയാണ്‌ യുഡിഎഫ് അട്ടിമറിച്ചത്‌. പുരുഷൻ കവലയിൽനിന്ന്‌ ആരംഭിച്ച പ്രകടനം ആഞ്ഞിലിപ്പാലം ജങ്‌ഷനിൽ പ്രതിഷേധജ്വാല തീര്‍ത്തു. സമരം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പ്രസാദ്‌ ഉദ്‌ഘാടനംചെയ്‌തു. എ എം സതീശൻ അധ്യക്ഷനായി. സി ആർ സുരേഷ്‌, സിപിഐ സംസ്ഥാന ക‍ൗൺസിലംഗം കെ ബി ബിമൽറോയ്‌, കേരള കോൺഗ്രസ്‌ ഉന്നതാധികാര സമിതിയംഗം വി ടി ജോസഫ്‌, നഗരസഭാധ്യക്ഷൻ എസ്‌ സോബിൻ, കെ ഉമയാക്ഷൻ, കെ വി ചന്ദ്രബാബു, ടി എസ്‌ അജയകുമാർ, ടെൻസൻ പുളിക്കൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home