ad
Deshabhimani

കെജിഒഎ കുട്ടനാട് ഏരിയ സമ്മേളനം

കുട്ടനാടിന്റെ പാരിസ്ഥിതിക–കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കണം

kuttanad

കെജിഒഎ കുട്ടനാട് ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം ഷേർലി ദിവന്നി ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 27, 2026, 12:34 AM | 1 min read

മങ്കൊമ്പ്

കുട്ടനാടിന്റെ പാരിസ്ഥിതിക, കുടിവെള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കുട്ടനാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റയംഗം ഷേർലി ദിവന്നി ഉദ്ഘാടനംചെയ്‌തു. ഏരിയ സെക്രട്ടറി ദേവദത്ത് റിപ്പോർട്ട്‌ അവതരിപ്പിച്ചു. സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ സി കെ ഷിബു, ജില്ലാ സെക്രട്ടറി പ്രശാന്ത് ബാബു, വനിതാ കൺവീനർ സജിതാദാസ്, ജില്ലാ ജോയിന്റ്‌ സെക്രട്ടറി എസ് വേണുക്കുട്ടൻ, ജില്ലാകമ്മിറ്റി അംഗം സ്വരൂപ്, നിമ്മി ഷാജി, പി സി ശ്രീകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി ഡി വൃന്ദമ്മ (പ്രസിഡന്റ്‌), അഭിലാഷ് , രതീഷ്‌കുമാർ (വൈസ്‌പ്രസിഡന്റ്‌), ദേവദത്ത് ഡി ദാസ് (സെക്രട്ടറി), ഭാമദേവി, എം എസ് നിഥിൻ (ജോയിന്റ്‌ സെക്രട്ടറി), ജി അനിൽകുമാർ (ട്രഷറർ), ജമീല എസ് ബേക്കർ (വനിതാ കൺവീനർ).



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home