കുട്ടനാടിന്റെ പരിസ്ഥിതിക്ക് സംയുക്ത കർമപദ്ധതി വേണം

തകഴി
കുട്ടനാടിന്റെ സവിശേഷമായ ആവാസവ്യവസ്ഥയും പരിസ്ഥിതിയും നേരിടുന്ന തകർച്ച പരിഹരിക്കുന്നതിന് ഗ്രാമ,-ബ്ലോക്ക്,- ജില്ലാ പഞ്ചായത്തുകൾ ഏകോപിച്ച് നീങ്ങണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുട്ടനാട് മേഖലാ വാർഷികം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു മുൻ ജില്ലാ സെക്രട്ടി പി ജയരാജ് സംഘടനാരേഖ അവതരിപ്പിച്ച് ഉദ്‌ഘാടനംചെയ്തു. പരിഷത്ത് കുട്ടനാട് മേഖലാ സമ്മേളനത്തിൽ മേഖലാ പ്രസിഡന്റ് ഇ ജ്യോതി അധ്യക്ഷയായി. വി ലിജു അനുസ്‌മരണ പ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി പ്രസന്ന സതീഷ്ണകുമാർ വാർഷിക റിപ്പോർട്ടും ട്രഷറർ അഗസ്റ്റിൻ ജോസ് കണക്കും അവതരിപ്പിച്ചു. സജി കാവാലം വിഷയാവതരണം നടത്തി. തദ്ദേശ ജനപ്രതിനിധികളായ ബിനു ശ്രീകുമാർ, ടി മനു, ടി എസ് പ്രദീപ് കുമാർ മാധ്യമപ്രവർത്തകൻ എം ജയചന്ദ്രൻ, എസ് ജതീന്ദ്രൻ, ജയൻ ചമ്പക്കുളം എന്നിവർ ചർച്ചയിൽ പങ്കെടുത്തു. എസ് ശ്രീജിത്ത് പ്രമേയമവതരിപ്പിച്ചു. പി അഞ്ജലി, പ്രഫുൽ, കാർത്തിക പ്രദീപ്, അർജുൻ, ഹേമചന്ദ്രൻ, യുവ കവി ലിജു വിദ്യാധരൻ എന്നിവരെ അനുമോദിച്ചു. ഭാരവാഹികൾ: യശോദ സുകുമാരൻ (പ്രസിഡന്റ്) എസ് ശ്രീജിത്ത് (വൈസ് പ്രസിഡന്റ്) പ്രസന്ന സതീഷ്ണകുമാർ (സെക്രട്ടറി) ജയ്‌മോൾ (ജോ. സെക്രട്ടറി) അഗസ്റ്റിൻ ജോസ് (ട്രഷറർ)










0 comments