കെഎസ്എസ്-പിയു കുടുംബസംഗമം

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുതുകുളം തെക്ക് യൂണിറ്റ് കുടുംബ സംഗമം യൂണിയൻ ബ്ലോക്ക് സെക്രട്ടറി പത്തിയൂർ ശ്രീകുമാർ ഉദ്ഘാടനംചെയ്യുന്നു
കാർത്തികപ്പള്ളി
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുതുകുളം തെക്ക് യൂണിറ്റ് കുടുംബ സംഗമം യൂണിയൻ മുതുകുളം ബ്ലോക്ക് സെക്രട്ടറി പത്തിയൂർ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആർ വിശ്വനാഥൻ നായർ അധ്യക്ഷനായി. മുതിർന്ന അംഗം സതിയമ്മയെ ആദരിച്ചു.
മുതുകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് ജി ചന്ദ്രഭാനു, ടി വിലാസിനി, കൃഷ്ണകുമാരി, കെ ശ്രീലതാദേവി, പി പ്രഭാകരക്കുറുപ്പ് എന്നിവർ സംസാരിച്ചു.യൂണിറ്റ് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളും അരങ്ങേറി.









0 comments