കുഴഞ്ഞുവീണ യാത്രക്കാരിക്ക് രക്ഷകരായി കെഎസ്‌ആർടിസി ജീവനക്കാർ

ഡ്രൈവർ പി എസ് ജയനും കണ്ടക-്‌ടർ സി വി ദീപയും
ഹരിപ്പാട്
യാത്രയ്‌ക്കിടെ ബോധരഹിതയായി കുഴഞ്ഞുവീണ യാത്രക്കാരിക്ക് സമയോചിതമായ ഇടപെടലിലൂടെ രക്ഷകരായി കെഎസ്‌ആർടിസി ബസിലെ ഡ്രൈവറും കണ്ടക-്‌ടറും. പുന്നപ്ര ശ്രീചന്ദ്രികയിൽ സന്ധ്യ ബാലകൃഷ-്‌ണനെയാണ് (45) ഡ്രൈവർ പി എസ് ജയനും കണ്ടക-്‌ടർ സി വി ദീപയുംചേർന്ന് അതിവേഗം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് ചികിത-്‌സ ഉറപ്പാക്കിയത്. ചൊവ്വ രാവിലെ 10.50ന് ആലപ്പുഴനിന്ന് ഹരിപ്പാട്ടേക്ക് പോയ കെഎസ്ആർടിസി ബസിൽ പുന്നപ്ര ബ്ലോക്ക് ജങ്‌ഷനിലാണ് സംഭവം. കുഴഞ്ഞുവീണ സന്ധ്യയുടെ അടുത്തേക്ക് ഓടിയെത്തിയ കണ്ടക-്‌ടർ യാത്രക്കാരുടെ സഹായത്തോടെ പ്രഥമശുശ്രുഷ നൽകിയെങ്കിലും ബോധം തെളിഞ്ഞില്ല. തുടർന്ന് ഹെഡ് ലൈറ്റ് മിന്നിച്ചും നിർത്താതെ ഹോണടിച്ചും ബസോടിച്ച് മിനിറ്റുകൾ കൊണ്ട് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് അടിയന്തിര ചികിൽസ ലഭ്യമാക്കി. ഫോട്ടോഗ്രാഫറായ സന്ധ്യയെ തിരിച്ചറിഞ്ഞ യാത്രക്കാരിലൊരാൾ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ തന്നെ പുന്നപ്രയിലുള്ള സന്ധ്യയുടെ ബന്ധുവിനെ വിവരമറിയിച്ചതോടെ അവരും വൈകാതെ ആശുപത്രിയിലെത്തി. രക്തസമ്മർദ്ദത്താൽ കുഴഞ്ഞുവീണ സന്ധ്യക്ക് അടിയന്തര ചികിൽസ ലഭിച്ചതോടെ ബോധം തിരിച്ചുകിട്ടി.സന്ധ്യയുടെ വീട്ടുകാർ എത്തിയ ശേഷമാണ് ബസ് യാത്രക്കാരുമായി ഹരിപ്പാട്ടേക്ക് യാത്ര തുടർന്നത്. ചെറുതന സ്വദേശി പി എസ് ജയനും കരുനാഗപ്പള്ളി സ്വദേശി സി വി ദീപയും ഹരിപ്പാട് ഡിപ്പോയിലെ ജീവനക്കാരാണ്. തിരുവല്ലയിൽനിന്ന് ഹരിപ്പാട്ടേക്കുള്ള യാത്രക്കിടെ ബസിൽനിന്ന് കിട്ടിയ സ്വർണാഭരണവും അതിനുമുമ്പ് കൊല്ലത്തുവച്ച് ലഭിച്ച വിലയേറിയ രേഖകളും സ്വർണാഭരണങ്ങളും അധികൃതരുടെ സഹായത്തോടെ ഇവർ ഉടമകളെ കണ്ടെത്തി കൈമാറിയിരുന്നു.കെഎസ്‌ആർടിസി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) സജീവ പ്രവർത്തകരാണിരുവരും.











0 comments