ഭാര്യ കിണറ്റിൽ വീണു മരിച്ചു; മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

ഇടുക്കി: ഭാര്യ കിണറ്റിൽ വീണു മരിച്ചതിൻറെ മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി. കട്ടപ്പന വെള്ളയാംകുടി എകെജി പടി കിഴക്കേ ആലുങ്കൽ കെ.എസ്. ഷിബു (36) ആണ് മരിച്ചത്.തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് ഷിബുവിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏതാനും ദിവസം മുമ്പാണ് ഇവർ വെള്ളയാംകുടിയിൽ വാടക വീട്ടിൽ താമസമാരംഭിച്ചത്. ഷിബുവിൻറെ മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഇവർക്ക് നാലു മക്കളുണ്ട്. സംഭവത്തില്‍ കട്ടപ്പന പോലീസ് കേസെടുത്തു.
കട്ടപ്പന വെള്ളയാംകുടി എകെജി പടി കിഴക്കേ ആലുങ്കൽ കെ.എസ്. ഷിബു (36) ആണ് മരിച്ചത്.ഭാര്യ കിണറ്റിൽ വീണു മരിച്ചും; മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി










0 comments