സർക്കാരിന് തിരിച്ചടി
കോഴിക്കോട് പൊലീസ് സഹകരണ സംഘം ഭരണ സമിതിയെ സസ്പെൻ്റ് ചെയ്ത നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു

കേരള ഹൈക്കോടതി, വി ഡി സതീശന്‍
കൊച്ചി: കോഴിക്കോട് സിറ്റി പൊലീസ് എംപ്ലോയീസ് സഹകരണ സംഘം ഭരണ സമിതിയെ സസ്പെൻ്റ് ചെയ്ത സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഭരണസമിതിയെ സസ്പെൻഡ് ചെയ്യാൻ സഹകരണ സംഘത്തിന് വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതിയുടെ നടപടി. വകുപ്പുതല അന്വേഷണവുമായി ഭരണസമിതി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം സഹകരണ മേഖലയിൽ നടത്തിയ ആദ്യ ഇടപെടലുകളിൽ ഒന്നിനാണ് ഇപ്പോൾ ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടത്. ഭരണ സമിതി അംഗങ്ങളുടെ നേതൃത്വത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും അവർക്കെതിരെ ആരോപണമുണ്ടെന്നും ചൂണ്ടിക്കാണിച്ചായിരുന്നു യുഡിഎഫ് സർക്കാർ പൊലീസ് സഹകരണ സംഘം ഭരണസമിതിയെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. തുടർന്ന് അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിൽ ഭരണം നടത്താൻ തീരുമാനിച്ചു.
എന്നാൽ ഇതിനെതിരെ ഭരണസമിതി അംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചു. സർക്കാരിന്റെ നടപടി നിയമപരമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഭരണ സമിതി അംഗങ്ങൾ കോടതിയെ സമീപിച്ചത്. ഭരണ സമിതിയുടെ വാദം ശരിവെച്ചുകൊണ്ട് സർക്കാർ നടപടി ഹൈക്കോടി സ്റ്റേ ചെയ്യുകയായിരുന്നു. ഭരണ സമിതിയെ സസ്പെൻഡ് ചെയ്യാൻ സഹകരണ നിയമത്തിൽ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പി ഗോപിനാഥ് സസ്പെൻഡ് ചെയ്ത നടപടി സ്റ്റേ ചെയ്തത്.
tump:









0 comments