ad
Deshabhimani

നെടുമ്പാശേരി വിമാനത്താവളത്തിൽ 2 കോടിയുടെ സ്വർണ മിശ്രിതവുമായി ദമ്പതിമാർ പിടിയിൽ

Airport

പിടികൂടിയ സ്വര്‍ണം

വെബ് ഡെസ്ക്

Published on Jul 14, 2026, 12:27 PM | 1 min read

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ രണ്ട് കോടിയോളം വിലമതിക്കുന്ന സ്വർണ മിശ്രിതവുമായി ദമ്പതിമാർ പിടിയിൽ. തമിഴ്‌നാട് സ്വദേശികളായ റിഫ്നാസ് ഹമീദ് മുഹമ്മദ് ഷെരീഫ് (26), ഭാര്യ ജനോഫർ ഖാദർ ബീവി ഉമർ ഫാറൂഖ് (23) എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. ജൂലൈ 13-ന് അബുദാബിയിൽ നിന്നുള്ള വിമാനത്തിലാണ് ഇരുവരും എത്തിയത്.


കസ്റ്റംസ് പരിശോധനയിൽ ഇവർ ധരിച്ചിരുന്ന പാന്റിന്റെ അ‌രക്കെട്ടിൽ തുന്നിച്ചേർത്ത നിലയിൽ മിശ്രിത രൂപത്തിലുള്ള സ്വർണം കണ്ടെത്തുകയായിരുന്നു. വേർതിരിച്ചെടുത്താൽ 1353.92 ഗ്രാം 24 കാരറ്റ് സ്വർണം ലഭിക്കുന്ന അളവിലുള്ള മിശ്രിതമാണ് കണ്ടെത്തിയത്. ഇതിന് വിപണിയിൽ 1.93 കോടി രൂപയ്ക്കുമേൽ വില വരുമെന്നാണ് വിലയിരുത്തൽ. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home