ad
Deshabhimani

കിടപ്പുരോഗികൾക്ക് സാന്ത്വനമേകി കരുണ

ഇരമത്തൂർ മുസ്ലിം പള്ളി ദാറുൽ ഉലും മദ്‌റസ ഹാളിൽ കരുണയുടെ മെഡിക്കൽ ക്യാമ്പ്  പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി എ ലത ഉദ്ഘാടനംചെയ്യുന്നു

ഇരമത്തൂർ മുസ്ലിം പള്ളി ദാറുൽ ഉലും മദ്‌റസ ഹാളിൽ കരുണയുടെ മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി എ ലത ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 08, 2026, 11:56 PM | 1 min read

മാന്നാർ
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കിടപ്പു രോഗികൾക്ക് സാന്ത്വനമേകി കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി. മാന്നാർ വെസ്റ്റ് മേഖല കമ്മിറ്റിയുടെ 19–-ാം വാർഡിലെ മെഡിക്കൽ ക്യാമ്പ് ഇരമത്തൂർ മുസ്ലിം പള്ളി ദാറുൽ ഉലും മദ്‌റസ ഹാളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി എ ലത ഉദ്ഘാടനംചെയ്തു. വാർഡ് കൺവീനർ കെ മധുസൂധനൻപിള്ള അധ്യക്ഷനായി. ക്യാമ്പുകളിൽനിന്ന്‌ വീടുകളിൽ എത്തുമ്പോൾ പാലിക്കേണ്ട കാര്യങ്ങളും ജലജന്യ രോഗങ്ങളെ പ്രതിരോധിക്കേണ്ട മാർഗങ്ങളെപ്പറ്റിയും മേഖലാ സെക്രട്ടറി എം പി സുരേഷ് കുമാർ ക്ലാസെടുത്തു. ഗവേണിങ് ബോർഡ് അംഗം എം എൻ രവീന്ദ്രൻപിള്ള, സിപിഐ എം ലോക്കൽ ആക്ടിങ് സെക്രട്ടറി ടി ജി മനോജ്, ബ്രാഞ്ച് സെക്രട്ടറി ഡി ബിനു, വി കെ ശ്യാമള, ലൈല മണിക്കുട്ടൻ, കെ കെ കുമാരി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home