ad
Deshabhimani

കേബിൾ മോഷണം; 7 ആന്ധ്ര സ്വദേശികൾ അറസ്റ്റിൽ

cable theft
വെബ് ഡെസ്ക്

Published on Aug 09, 2026, 12:51 AM | 1 min read

പാലക്കാട്

ഒലവക്കോട്‌ താണാവ് റെയിൽവേ മേൽപ്പാലത്തിന് സമീപത്തുനിന്ന് 13 ലക്ഷം രൂപ വിലവരുന്ന ബിഎസ്എൻഎൽ കേബിളുകൾ മോഷ്ടിച്ച കേസിൽ ഏഴ് ആന്ധ്ര പ്രദേശ് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ഗോദാവരി ഏലൂർ സ്വദേശി സായി റാം (40), എം വെങ്കണ്ണൻ (25), ടി വെങ്കണ്ണൻ (50), ടി യേശു (25), ശിവകുമാർ (21), വംശി (25), പ്രവീൺ കുമാർ (ബാനു– 19) എന്നിവരാണ് പിടിയിലായത്. തിങ്കൾ രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. താണാവ് റെയിൽവേ മേൽപ്പാലത്തിന് സമീപം സ്ഥാപിച്ചിരുന്ന ബിഎസ്എൻഎല്ലിന്റെ 100 മീറ്ററോളം നീളം വരുന്ന കോപ്പർ കമ്യൂണിക്കേഷൻ കേബിളുകളാണ് മോഷണം പോയത്. മേലാമുറി എക്‌സ്‌ചേഞ്ചിലെ ജൂനിയർ എൻജിനിയർ നൽകിയ പരാതിയിൽ ടൗൺ നോർത്ത് പൊലീസ് കേസെടുത്തു. അന്വേഷണത്തിനിടെ ശനിയാഴ്‌ച വടക്കാഞ്ചേരിയിൽ ടെലിഫോൺ കേബിളുകളുമായി സംശയാസ്പദ രീതിയിൽ കണ്ട 13 ആന്ധ്രാ സ്വദേശികളെയും അവർ സഞ്ചരിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റോഡ് പണി ചെയ്യുന്ന ഇവരെ ചോദ്യം ചെയ്‌തപ്പോൾ കേബിൾ മോഷണത്തിന്‌ പിന്നിൽ ഇവരിൽ ചിലർക്ക്‌ നേരിട്ട്‌ പങ്കുണ്ടെന്ന്‌ വ്യക്തമായതിനെത്തുടർന്നായിരുന്നു അറസ്റ്റ്. പ്രതികളിൽനിന്ന്‌ കേബിളുകളും 12,600 രൂപയും പൊലീസ് പിടിച്ചെടുത്തു. പിടിയിലായ മറ്റ്‌ ആറു പേർക്ക് മോഷണത്തിൽ നേരിട്ട് പങ്കില്ലാത്തതിനാൽ അവരെ ചോദ്യം ചെയ്തു വിട്ടയച്ചു. ഇവരെ നിരന്തരം നിരീക്ഷിച്ചുവരുന്നതായി പൊലീസ് പറഞ്ഞു. എസ്‌ഐമാരായ പ്രമോദ്, അജയ് എസ് മേനോൻ, ഫാദിൽ, എസ്‌സിപിഒമാരായ സനോജ്, മനീഷ്, അജീഷ്, രാജേഷ്, സുധീർ, വിൻസന്റ്, രഘു, വിനോദ്, സുനിൽ, കൃഷ്ണദാസ്, ജോൺ ക്രൂസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home