"കേരളീയ സമൂഹത്തിന്റെ വലതുപക്ഷവൽക്കരണം' സെമിനാർ

കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കറുകപുത്തൂരിൽ നടത്തിയ സെമിനാർ ഡോ. സുനിൽ പി ഇളയിടം ഉദ്‌ഘാടനം ചെയ്യുന്നു
കൂറ്റനാട്
കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കറുകപുത്തൂരിൽ സെമിനാർ നടത്തി. "കേരളീയ സമൂഹത്തിന്റെ വലതുപക്ഷവൽക്കരണം' വിഷയത്തിൽനടന്ന സെമിനാർ ഡോ.സുനിൽ പി ഇളയിടം ഉദ്‌ഘാടനം ചെയ്‌തു. പൊതുസമൂഹത്തിൽ നിന്നും പുറംതള്ളിയ ജാതി ചിന്തയടക്കമുള്ള അനാചാരങ്ങൾ വീണ്ടും വീടുകളിൽ സ്ഥാനം പിടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ കെ പി വിബിലേഷ് അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി കെ ചന്ദ്രൻ, ഏരിയ സെക്രട്ടറി ടി പി മുഹമ്മദ്, കർഷകസംഘം ജില്ലാ പ്രസിഡന്റ് കെ ഡി പ്രസേനൻ, ജില്ല വൈസ് പ്രസിഡന്റ് യു അജയകുമാർ, ജില്ലാ നിർവാഹക സമിതിയംഗം എ കൃഷ്ണകുമാർ, ഏരിയ സെക്രട്ടറി പി കെ ബാലചന്ദ്രൻ, പ്രസിഡന്റ് കെ എ ഷംസു, ട്രഷറർ വി പി രാജൻ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ആർ കുഞ്ഞുണ്ണി, പ്രൊഫ. കലാമണ്ഡലം ചന്ദ്രൻ, കെ ജനാർദനൻ, പി നാരായണൻകുട്ടി, ടി രത്നകുമാർ, ടി പി സലാമു എന്നിവർ സംസാരിച്ചു. മണികണ്ഠൻ പെരിങ്ങോട്, അനിൽകുമാർ, ബാലമുരളി എന്നിവർ അവതരിപ്പിച്ച ബീറ്റ്സ് ഓഫ് ഇടയ്ക്ക അരങ്ങേറി.









0 comments