കാർഗിൽ വിജയദിനം ആചരിച്ചു

ചാരുംമൂട്
നൂറനാട് ഉളവുക്കാട് ധീരജവാൻ സുജിത് ബാബു ശൗര്യചക്ര സ്മൃതി മണ്ഡപത്തിൽ സ്മാരക ട്രസ്റ്റ് കാർഗിൽ വിജയ് ദിവസ് ആചരിച്ചു. കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് പാലമേൽ, നൂറനാട്, വള്ളികുന്നം, താമരക്കുളം യൂണിറ്റുകളും ഇഎംഇ എക്സ് സർവീസ് അസോസിയേഷൻ അംഗങ്ങളും പങ്കെടുത്തു. സ്മാരക ട്രസ്റ്റ് പ്രസിഡന്റ് സി ജെ അജിത് അധ്യക്ഷനായി. എക്സ് സർവീസസ് ലീഗ് ചുനക്കര പ്രൈമറി യൂണിറ്റിൽ കാർഗിൽ വിജയദിവസ് ആഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് അനിൽകുമാർ ഉദ്ഘാടനംചെയ്തു. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത അനിൽകുമാർ, സോമൻ എന്നീ വിമുക്തഭടന്മാരെ ആദരിച്ചു. യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരെ അനുസ്മരിച്ച് പുഷ്പാർച്ചന നടത്തി. റാലിയും നടന്നു. സെക്രട്ടറി അജയകുമാർ, ട്രഷറർ വിജയകുമാർ, സോമൻ, ഗോപിനാഥൻപിള്ള, വനിതാവിഭാഗം പ്രസിഡന്റ് ലീലമ്മ, നാസറുദ്ദിൻ പേരാപ്പിൽ എന്നിവർ സംസാരിച്ചു. നൂറനാട് പടനിലം ഹയർസെക്കൻഡറി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബും എസ്പിസിയും ചേർന്ന് കാർഗിൽ വിജയ് ദിവസം ആചരിച്ചു. സ്കൂൾ മാനേജർ പി അശോകൻനായർ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീകുമാർ അധ്യക്ഷനായി. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ധീരജവാൻ ദിലീപിനെ ആദരിച്ചു. ദിലീപ് യുദ്ധ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവച്ചു. പ്രഥമാധ്യാപിക ജി എസ് ശ്രീകല, എസ് ദീപ, സോഷ്യൽ സയൻസ് കൺവീനർ എം ശ്രീനാഥ്, എസ്പിസി സിപിഒമാരായ എസ് അരവിന്ദ്, വി ബിജിത എന്നിവർ സംസാരിച്ചു.









0 comments