ഐടിബിപി ബറ്റാലിയൻ സൈക്കിൾറാലി

ചാരുംമൂട്
ഐടിബിപി നൂറനാട് 27–-ാം ബറ്റാലിയൻ സൈക്കിൾറാലി സംഘടിപ്പിച്ചു. കേന്ദ്രസർക്കാർ പദ്ധതിയായ ഫിറ്റ് ഇന്ത്യാ മിഷന്റെയും കാർഗിൽ വിജയ് ദിവസിന്റെയും ഭാഗമായി ബറ്റാലിയൻ കമാൻഡന്റ് വിവേക്കുമാർ പാണ്ഡെയുടെ നിർദേശപ്രകാരമായിരുന്നു റാലി. എം എസ് അരുൺകുമാർ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. അസി. കമാൻഡന്റുമാരായ മാത്യൂസ് കുരിയൻ, ഡോ. സ്വാതി ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു. ബറ്റാലിയനിൽനിന്ന് ആരംഭിച്ച റാലി കായംകുളത്ത് സമാപിച്ചു.









0 comments