ad
Deshabhimani

നിർമാണത്തിലിരിക്കുന്ന വീട്ടിലേക്ക്‌ തെങ്ങ് വീണു

വീട്ടമ്മയുടെ കൈയൊടിഞ്ഞു; തലയ്-ക്കും മുറിവ്

ആര്യാട് കാരിക്കുഴി കണ്ടത്തിൽ മനോഹരന്റെ വീട് തെങ്ങ് കടപുഴകി ഭാഗികമായി തകർന്നപ്പോൾ

ആര്യാട് കാരിക്കുഴി കണ്ടത്തിൽ മനോഹരന്റെ വീട് തെങ്ങ് കടപുഴകി ഭാഗികമായി തകർന്നപ്പോൾ

avatar
സ്വന്തം ലേഖകൻ

Published on Sep 02, 2026, 12:17 AM | 1 min read

ആര്യാട്
നിർമാണം പുരോഗമിക്കുന്ന വീടും താമസിക്കുന്ന ഷെഡും തെങ്ങ് കടപുഴകി നശിച്ചു. വീടിന്റെ ഭാഗങ്ങൾ തകർന്നുവീണ്‌ വീട്ടമ്മയുടെ കൈയൊടിഞ്ഞു; തലയ്ക്കും മുറിവേറ്റു. ആര്യാട് പഞ്ചായത്ത് 16–ാം വാർഡിൽ കാരിക്കുഴി കണ്ടത്തിൽ മനോഹരന്റെ വീടിന് മുകളിലാണ് അടുത്ത വീട്ടിലെ തെങ്ങ് വീണത്. മനോഹരന്റെ ഭാര്യ സുധർമയ്‌ക്കാണ്‌ (63) പരിക്കേറ്റത്‌. ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. ലൈഫ്‌ പദ്ധതിയിലാണ്‌ വീട്‌ നിർമിക്കുന്നത്‌. തിങ്കൾ ഉച്ചകഴിഞ്ഞായിരുന്നു സംഭവം. സുധർമ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തെങ്ങ് വീണയുടൻ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഓടും തടിക്കഷണങ്ങളും തലയിലും കൈയിലും വീഴുകയായിരുന്നു. ഷെഡ്‌ പൂർണമായി തകർന്നു. നിർമാണം പുരോഗമിക്കുന്ന വീടിന്റെ ഒരുഭാഗത്തെ ഓടും മേൽക്കൂരയും തകർന്നിട്ടുണ്ട്. ജനപ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും വീട് സന്ദർശിച്ചു. തൊഴിലുറപ്പ് തൊഴിലാളിയാണ് സുധർമ. രോഗിയായ മനോഹരന്‌ ജോലിക്ക്‌ പോകാനാവാത്ത അവസ്ഥയാണ്‌. ഇവർ രണ്ടുപേർ മാത്രമാണ് താമസിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home