വാതക സിലിൻഡർ ചോർന്ന് വീട് കത്തിനശിച്ചു

പാതിരപ്പള്ളി പാട്ടുകുളം ഭാഗത്ത് ഗ്യാസിൽനിന്ന് തീപടർന്നതിനെത്തുടർന്ന് പൂർണമായി കത്തിയമർന്ന വീട്
മാരാരിക്കുളം
ലോട്ടറി വിൽപ്പനക്കാരിയുടെ വീടിന് തീ പിടിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ സുഹറമൻസിൽ സഫിയയുടെ വീടാണ് പൂർണമായി കത്തി നശിച്ചത്. ബുധൻ പകൽ മൂന്നോടെയാണ് സംഭവം. പാചകവാതക സിലിണ്ടറിലുണ്ടായ ചോർച്ചയാകാം തീ പിടിത്തത്തിന് കാരണമെന്ന് കരുതുന്നു. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും ആധാർ ഉൾപ്പെടെയുള്ള രേഖകളും നശിച്ചു. വീട് പൂർണമായും കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്‌ടമുണ്ടായി. വീടിനോട് ചേർന്നുള്ള കൂട്ടിൽ കെട്ടിയിട്ടിരുന്ന ആടിനും പൊള്ളലേറ്റു. സമീപവാസികളാണ് തീയണച്ചത്.അഗ്നി രക്ഷാസേനയുടെ രണ്ട് യൂണിറ്റും സ്ഥലത്തെത്തി.










0 comments