മുസിയാലയുടെ ആരോഗ്യനിലയിൽ ആശങ്ക; കളത്തിൽ വീണ്ടും കുഴഞ്ഞുവീണ് ബയേൺ താരം

ബർലിൻ: ജർമൻ ഫുട്‌ബോൾ ലീഗിന് മുന്നൊരുക്കങ്ങൾക്കിടെ ബയേൺ മ്യൂണിക് താരം ജമാൽ മുസിയാല പരിക്കിന്റെ പിടിയിൽ. തുടർച്ചയായി രണ്ടാം മത്സരത്തിലും മുസിയാല കളത്തിൽ കുഴഞ്ഞു വീണു. ചൊവ്വാഴ്ച ഹൈഡൻഹൈമുവായുള്ള മത്സരത്തിനിടെയാണ് താരം വീണ്ടും കുഴഞ്ഞ് വീണത്.
നാഡീസംബന്ധമായ പ്രശ്നമാണ് മുസിയാലയെ വലയ്ക്കുന്നതെന്നാണ് റിപ്പോർട്ട്. താൻ സുഖമായിരിക്കുന്നെന്നും എല്ലാ പിന്തുണയ്ക്കും നന്ദിയുണ്ടെന്നും മുസിലായ അറിയിച്ചു. താൽക്കാലിക അപസ്മാര ലക്ഷണങ്ങൾ ഉണ്ടെന്നും പെട്ടെന്ന് ചികിത്സിച്ച് മാറ്റാൻ കഴിയുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
നാല് ദിവസത്തിനിടെ രണ്ട് തവണയാണ് മുസിയാല കളത്തിൽ കുഴഞ്ഞുവീണത്. ആർ ബി ലെയ്‌പിസിഗിനെതിരായ മത്സരത്തിന്റെ അവസാനഘട്ടത്തിലാണ് ഇരുപത്തിമൂന്നുകാരൻ ആദ്യം ബോധരഹിതനായി വീണത്. സമീപത്തുണ്ടായിരുന്ന സഹതാരം ഇസ്‌മായേൽ സായ്‌ബാരി ഓടിയെത്തി മുസിയാലയെ താങ്ങിയെടുക്കുകയായിരുന്നു. അൽപ്പനേരത്തിനുശേഷം ബോധം വീണ്ടെടുത്ത മുസിയാല നടന്നാണ് മൈതാനം വിട്ടത്. മുസിയാലയ്‌ക്ക് പരിക്കുകളൊന്നുമില്ലെന്നും മറ്റ് പരിശോധനകൾ നടന്നുവരികയാണെന്നുമായിരുന്ന ബയേൺ അറിയിച്ചത്. പിന്നാലെ ഇന്നലെ സൗഹൃദ മത്സരത്തിന് ഇറങ്ങിയപ്പോൾ വീണ്ടും കുഴഞ്ഞ് വീഴുകയായിരുന്നു. അതേസമയം മത്സരത്തിൽ ബയേൺ രണ്ടിനെതിരെ നാല് ഗോളിന് ജയിച്ചു.










0 comments