നീലേശ്വരത്ത് പാത്രം കഴുകുന്നതിനിടെ പുഴയിലേയ്ക്ക് വീണു; യുവതിയുടെ മൃതദേഹം കണ്ടെത്തി

നദി, സ്കൂബ സംഘം തിരച്ചിൽ നടത്തുന്നു
നീലേശ്വരം: നീലേശ്വരത്ത് പുഴയിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. കണിച്ചിറയിലെ ഓട്ടോറിക്ഷ ഡ്രൈവർ അജീവന്റെ ഭാര്യ നദിയെ(50)യുടെ മൃതദേഹമാണ് കടിഞ്ഞുമൂല പാലത്തിനടുത്ത് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് നദിയെ പുഴയിൽ വീണ് കാണാതായത്.
നദിക്കായുള്ള തിരച്ചിലിനിടെ നദിയുടെ മൊബൈൽ ഫോൺ പുഴയിൽ നിന്നും കണ്ടെടുത്തിരുന്നു. പാത്രം കഴുകുന്നതിനിടെ പുഴയിലേയ്ക്ക് വീഴുകയായിരുന്നു. നീലേശ്വരം പൊലീസ്, ഫയർഫോഴ്സ് സ്കൂബ ടീം എന്നിവർ നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവമറിഞ്ഞ് നീലേശ്വരം നഗരസഭ ചെയർമാൻ പി പി മുഹമ്മദ് റാഫി, കൗൺസിൽമാരായ പി വി സതീശൻ, ഇ ഷജീർ തുടങ്ങിയവർ സംഭവ സ്ഥലത്ത് എത്തിയിരുന്നു.










0 comments