ad
Deshabhimani

ഹിന്ദി ദിനത്തിൽ കളംനിറഞ്ഞ്‌ കുരുന്നുകൾ

ട‍ൗൺ സ്‌കൂളിൽ ഹിന്ദി അസംബ്ലി

ഹിന്ദി ദിനത്തിൽ പ്രത്യേക അസംബ്ലിക്ക്‌ അവസരം ഒരുക്കിയ 
ചേർത്തല ഗവ. ട‍ൗൺ എൽപി സ്‌കൂൾ പ്രഥമാധ്യാപിക സി സേതുലക്ഷ്‌മിയെ 
കുട്ടികൾ പൊന്നാടയണിയിച്ചപ്പോൾ

ഹിന്ദി ദിനത്തിൽ പ്രത്യേക അസംബ്ലിക്ക്‌ അവസരം ഒരുക്കിയ 
ചേർത്തല ഗവ. ട‍ൗൺ എൽപി സ്‌കൂൾ പ്രഥമാധ്യാപിക സി സേതുലക്ഷ്‌മിയെ 
കുട്ടികൾ പൊന്നാടയണിയിച്ചപ്പോൾ

avatar
സ്വന്തം ലേഖകൻ

Published on Sep 15, 2026, 01:06 AM | 1 min read

ചേർത്തല
ഹിന്ദി ദിനമായ തിങ്കളാഴ്‌ച ചേർത്തല ഗവ. ടൗൺ എൽപി സ്‌കൂളിൽ നാലാംക്ലാസ്‌ വിദ്യാർഥികൾ അവതാരകരായി മെഗാ ഹിന്ദി അസംബ്ലി സംഘടിപ്പിച്ചു. കുട്ടികൾ മാത്രമാണ്‌ പ്രത്യേക അസംബ്ലിയിൽ മുഴുവൻ ഘടകങ്ങളും നിയന്ത്രിച്ചതും അവതരിപ്പിച്ചതും. ​സ്‌കൂൾ ലീഡർ ആഷിത അനീഷ് അസംബ്ലി അവതാരകയായി. അധ്യാപകൻ അർവിന്ദ്കുമാർ പൈ ഹിന്ദിയിൽ അസംബ്ലി പ്രസംഗം നടത്തി. ദേവായനി അരുൺജിത്ത് പ്രതിജ്ഞചൊല്ലുകയും വി എസ്‌ സരിഗ വാർത്തവായിക്കുകയും ശ്രീനന്ദന ദേശഭക്തിഗാനം ആലപ്പിക്കുകയുംചെയ്‌തു. നിതാലി സുനിൽ, വാസുദേവ് അജി, കൃഷ്‌ണനന്ദ എന്നിവർ അസംബ്ലിയിൽ പ്രധാന പങ്കാളികളായി. ​എൽപി തലത്തിൽ ആദ്യമായി പ്രത്യേക അസംബ്ലി മികവോടെ അവതരിപ്പിച്ച കുട്ടികളെ പ്രഥമാധ്യാപിക സി സേതുലക്ഷ്‌മി അഭിനന്ദിച്ചു. പ്രഥമാധ്യാപിക ഹിന്ദിയിൽ ഹിന്ദിദിന സന്ദേശംനൽകി. ഹിന്ദിയിൽ അസംബ്ലി നടത്താൻ അവസരം ഒരുക്കിയ പ്രഥമാധ്യാപികയെ കുട്ടികൾ പൊന്നാടയണിയിച്ചു. കുട്ടികളുടെ ഹിന്ദി സംസാരശേഷിയും ആത്മവിശ്വാസവും വളർത്തുക ലക്ഷ്യമിട്ടാണ്‌ പരിപാടി സംഘടിപ്പിച്ചതെന്ന്‌ സ്‌കൂൾ അധികൃതർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home