കനത്ത മഴ: വെള്ളംകയറുന്നു

നൂറനാട് പഞ്ചായത്തിൽ ചെറുമുഖ ഗവ.എൽപിഎസിൽ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പിൽ സൗകര്യങ്ങൾ എം എസ് അരുൺകുമാർ എംഎൽഎ വിലയിരുത്തുന്നു
പ്രവർത്തനം ഏകോപിപ്പിച്ച് എംഎൽഎ
മാവേലിക്കര
നിയോജകമണ്ഡലത്തിലെ പ്രളയ ദുരിത മേഖലകളിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് എം എസ് അരുൺകുമാർ എംഎൽഎ. വെള്ളം കയറിയ പ്രദേശങ്ങൾ എംഎൽഎ സന്ദർശിച്ചു. അടിയന്തര ഇടപെടലുകൾക്ക് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. എംഎൽഎയുടെ അധ്യക്ഷതയിൽ രണ്ട് യോഗം ചേർന്നു. തഹസിൽദാർ എസ് ജി ശ്രീരാമകൃഷ്‌ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ മധുസൂദനൻ, സി അനു, നഗരസഭാധ്യക്ഷ ലളിത രവീന്ദ്രനാഥ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ആർ രാജേഷ്‌കുമാർ, ഷീല രവീന്ദ്രൻ ഉണ്ണിത്താൻ, പ്രിയ വിനോദ്, എസ് ശോഭന, സൂസമ്മ ചാക്കോ, ഷീജ ദേവി, സി അനിത, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു. വെള്ളപ്പൊക്ക ബാധിത മേഖലയിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ക്യാമ്പുകൾ തുടങ്ങാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് എംഎൽഎ അറിയിച്ചു.










0 comments