ആരോഗ്യ ബോധവൽക്കരണവും കഞ്ഞിവിതരണവും

നെടുമുടി കുടുംബശ്രീയുടെ കർക്കടക ആരോഗ്യ ബോധവൽക്കരണവും കഞ്ഞിവിതരണവും പ്രസിഡന്റ് പി കെ വിനോദ് ഉദ്ഘാടനംചെയ്യുന്നു
തകഴി
നെടുമുടി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്, ജിആർസി, -എഫ്എൻഎച്ച്ഡബ്ല്യു എന്നിവ ചേർന്ന് കർക്കടക ആരോഗ്യ ബോധവൽക്കരണ ക്ലാസും കർക്കടകക്കഞ്ഞി വിതരണവും സംഘടിപ്പിച്ചു. നെടുമുടി എൻഎസ്എൽപി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് പി കെ വിനോദ് ഉദ്ഘാടനംചെയ്‌തു. സിഡിഎസ് ചെയർപേഴ്സൺ രജനി ബാബു അധ്യക്ഷയായി. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. സി ധന്യ ക്ലാസെടുത്തു. പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ബിനു ശ്രീകുമാർ, സ്ഥിരംസമിതി അധ്യക്ഷൻ ആന്റണി വഞ്ചിക്കൽ, പഞ്ചായത്ത് അംഗം ശ്രീലേഖ പയ്യംപള്ളി, സിഡിഎസ് ഉപധ്യക്ഷ ഓമന കുഞ്ഞുമോൻ, കമ്മ്യൂണിറ്റി കൗൺസിലർ സിന്ധു, ബീനാമ്മ ദേവസ്യ എന്നിവർ പങ്കെടുത്തു.









0 comments