Deshabhimani

ഹരിപ്പാട് ഉപജില്ലാ സ്‌കൂൾ 
കലോത്സവത്തിന് തുടക്കം

art festival

ഹരിപ്പാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കംകുറിച്ച്‌ നങ്ങ്യാർകുളങ്ങര ബിബിഎൽപി സ്കൂൾ പ്രധാനാധ്യാപിക സിസ്‌റ്റർ നിർമൽ പതാക ഉയര്‍ത്തുന്നു

വെബ് ഡെസ്ക്

Published on Nov 07, 2026, 12:20 AM | 1 min read

കാർത്തികപ്പള്ളി

ഹരിപ്പാട് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് തുടക്കമായി. പ്രധാന വേദിയായ നങ്ങ്യാർകുളങ്ങര ബഥനി ബാലികാമഠം ഹൈസ്‌കൂളിൽ ബിബിഎൽപി സ്‌കൂൾ പ്രധാനാധ്യാപിക സിസ്‌റ്റർ നിർമൽ പതാക ഉയർത്തി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി മധു അധ്യക്ഷനായി. ഹരിപ്പാട് നഗരസഭാ വൈസ്ചെയർമാൻ എം ബി അനിൽമിത്ര, ജനറൽ കൺവീനർ റൂബി വർഗീസ്, ഡോ. ആർ ഉണ്ണികൃഷ്‌ണൻ, പ്രശാന്ത്കുമാർ, ഷെജിത്ത് ഷാജി, ബിജു വി മുതുകുളം, ധന്യ എസ് വേണു, രാജീവ് എന്നിവർ പങ്കെടുത്തു. അക്ഷരശ്ലോകം യുപി ജനറൽ, പി എസ് ശ്രീഹരി മണ്ണാറശാല യുപി സ്‌കൂൾ, കഥാരചന ഹിന്ദി യുപി ജനറൽ എം ശാന്തനു പിഎംഡി യുപി സ്‌കൂൾ ചേപ്പാട്, കവിതാരചന ഹിന്ദി എച്ച്എസ് ജനറൽ അനന്യ തിവാരി ആയാപറമ്പ് ഗവ. എച്ച്എസ്എസ്, കഥാരചന ഹിന്ദി എച്ച്എസ് ജനറൽ എസ് നന്ദകിഷോർ നടുവട്ടം വിഎച്ച്എസ്എസ് പള്ളിപ്പാട്, ഉപന്യാസം ഹിന്ദി എച്ച്എസ് ജനറൽ എം മഹി സെന്റ് തോമസ് എച്ച്എസ്എസ് കാർത്തികപ്പള്ളി, അക്ഷരശ്ലോകം എച്ച്എസ് ജനറൽ മഹിജ എസ് കൈലാസ് ഗവ. ജിഎച്ച്എസ് ഹരിപ്പാട്, ഉപന്യാസം ഹിന്ദി എച്ച്എസ്എസ് ജനറൽ ഗണപതി ഗോവിന്ദ് എസ്എൻ ട്രസ്‌റ്റ്‌ എച്ച്എസ്എസ് പള്ളിപ്പാട്, കഥാരചന ഹിന്ദി എച്ച്എസ്എസ് ജനറൽ എസ് ദിയ ഫാത്തിമ ഗവ. ജിഎച്ച്എസ്എസ് ഹരിപ്പാട്, കവിതാരചന ഹിന്ദി എച്ച്എസ്എസ് ജനറൽ അനന്യ സുരേഷ് കെ വി സംസ്‌കൃത എച്ച്എസ്എസ് മുതുകുളം, അക്ഷരശ്ലോകം എച്ച്എസ്എസ് ജനറൽ എസ് ശ്രീഹരി എസ്എൻ ട്രസ്‌റ്റ്‌ എച്ച്എസ്എസ് പള്ളിപ്പാട് എന്നിവർ എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home