ad
Deshabhimani

കല സുവർണജൂബിലിക്ക്‌ തുടക്കം

golden jubili

കണ്ടല്ലൂർ ആർട്സ് ആൻഡ് ലിറ്റററി അസോസിയേഷൻ (കല) സുവർണജൂബിലി ആഘോഷം കണ്ടല്ലൂർ 
പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ് സുനിൽകുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 10, 2026, 12:11 AM | 1 min read

കായംകുളം

​കണ്ടല്ലൂർ ആർട്സ് ആൻഡ് ലിറ്റററി അസോസിയേഷൻ (കല) സുവർണജൂബിലി ആഘോഷം കണ്ടല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ് സുനിൽകുമാർ ഉദ്ഘാടനംചെയ്‌തു. കല പ്രസിഡന്റ് എം ഒ സദാലിയാക്കത്ത് അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ രഘുപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ആർ ഷൈനി, കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജി സന്തോഷ്‌കുമാർ, കല സെക്രട്ടറി ആർ അനിൽകുമാർ, കണ്ടല്ലൂർ പഞ്ചായത്ത് ലൈബ്രറി നേതൃസമിതി കൺവീനർ രാജ്മോഹൻ എന്നിവർ സംസാരിച്ചു. കലയുടെ പ്രഥമ പ്രസിഡന്റ് വി നാണു, മുൻ പ്രസിഡന്റുമാരായ ധർമജൻ ഭാഗവതർ, എം ഒ പ്രഭാകരൻ, മുൻ സെക്രട്ടറി കെ സുരേന്ദ്രൻ എന്നിവരെ അനുസ്‌മരിച്ചു. പുഷ്‌പാലയം പുഷ്‌പകുമാറിന്റെ സ്‌മൃതിമണ്ഡപത്തിൽനിന്ന്‌ പുഷ്‌പകുമാറിന്റെ അമ്മ സരസമ്മ കൊളുത്തിയ ദീപശിഖ മാടമ്പിൽ ജങ്ഷൻ വഴി കല ജങ്ഷനിലെത്തിച്ചു. കടമ്മനിട്ട ഗോത്ര കലാസമിതി അവതരിപ്പിച്ച പടയണി അരങ്ങേറി. ശനി രാവിലെ 10ന് കലാ-കായിക മത്സരങ്ങൾ, 10.30ന് സർഗോത്സവം ഡോ. ഹരി ചങ്ങമ്പുഴ, ഇന്ദുലേഖ കെ നായർ എന്നിവർ പങ്കെടുക്കുന്നു. വൈകിട്ട് 3.45ന് തിരുവാതിര, 4.45ന് സാഹിത്യ സമ്മേളനം നോവലിസ്‌റ്റ്‌ ടി ഡി രാമകൃഷ്‌ണൻ ഉദ്ഘാടനംചെയ്യും. പുഷ്‌പാലയം പുഷ്‌പകുമാർ ലിറ്റററി പ്രൈസ് നോവലിസ്‌റ്റും പത്രാധിപരുമായ സുഭാഷ്ചന്ദ്രന് സമ്മാനിക്കും. 6.45ന് ആദരവ്, 7.15ന് സാകേത് സ്‌പെഷ്യൽ സ്‌കൂൾ കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, 7.30ന് കോഴിക്കോട് ബാംസുരി അവതരിപ്പിക്കുന്ന ഗസൽസന്ധ്യ. ഞായർ രാവിലെ 10ന് സാഹിത്യ- രചനാ മത്സരങ്ങൾ, പകൽ 3.45ന് തിരുവാതിര, 5.45ന് ക്ലിസിക്കൽ ഡാൻസ്, 6.15ന് സെമി ക്ലാസിക്കൽ ഡാൻസ്, രാത്രി 7.30ന് കായംകുളം കെപിഎസിയുടെ നാടകം ‘ഭഗവന്തി'.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home