ad
Deshabhimani

13 ഗ്രാം എംഡിഎംഎയുമായി 4 പേർ പിടിയിൽ

md
വെബ് ഡെസ്ക്

Published on Aug 02, 2026, 02:11 AM | 1 min read

ആലപ്പുഴ ​

ദേശീയപാതയിൽ വാഹന പരിശോധനയ്ക്കിടെ 13.01 ഗ്രാം എംഡിഎംഎയുമായി നാലുപേർ പിടിയിൽ. കൊച്ചി മുണ്ടവേലി പുന്നക്കൽ വീട്ടിൽ ഫ്രാൻസിസ് സേവിയർ (33), പത്തനംതിട്ട കോഴഞ്ചേരി തിരുമാതസദനം വീട്ടിൽ ആര്യ (20), പാലക്കാട് മണ്ണാർക്കാട് വെള്ളാപ്പള്ളി വീട്ടിൽ ഷഹനാസ് (29), കണ്ണൂർ ഇരിട്ടി ആക്കപ്പാറയിൽ വീട്ടിൽ അനൂപ് (26) എന്നിവരെയാണ്‌ മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്‌. മരട് പൊലീസ് സ്‌റ്റേഷനിൽ വിവിധ കേസുകളിൽ പ്രതികളാണ്‌ യുവാക്കൾ. വെള്ളി രാത്രി എട്ടിന്‌ ദേശീയപാത കൃപാസനം ഭാഗത്താണ്‌ ഫ്രാൻസിസും ആര്യയും പിടിയിലായത്‌. ഇവരിൽനിന്ന്‌ രണ്ട് ഗ്രാം എംഡിഎംഎ കണ്ടെത്തി. തുടർന്നുള്ള പരിശോധനയിലാണ്‌ മറ്റൊരു വാഹനത്തിൽനിന്ന്‌ ഷഹനാസിനെയും അനൂപിനെയും 11.01 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്‌. മണ്ണഞ്ചേരി എസ് ഐമാരായ ജേക്കബ് റെജി ജോസ്, കെ എൽ മഹേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home