ad
Deshabhimani

ഓർമപ്പെരുന്നാളിന് കൊടിയേറി

church

പാവുക്കര സെന്റ് തോമസ് ഓർത്തഡോക്‌സ്‌ സിറിയൻ ചർച്ചിൽ ഓർമപ്പെരുന്നാളിന് ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കത്തോലിക്ക ബാവ കൊടിയേറ്റുന്നു

വെബ് ഡെസ്ക്

Published on Dec 15, 2025, 12:37 AM | 1 min read

മാന്നാർ

പാവുക്കര സെന്റ് തോമസ് ഓർത്തഡോക്‌സ്‌ സിറിയൻ ചർച്ചിൽ പരിശുദ്ധ മാർത്തോമ്മാശ്ലീഹയുടെ രക്തസാക്ഷി ദിനത്തിന്റെ ഓർമപ്പെരുന്നാളിന് കൊടിയേറി. ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയാണ് കൊടിയേറ്റിയത്. നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്‌റ്റമോസ് മെത്രാപോലീത്ത, കുന്നംകുളം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപോലീത്ത, ഇടവക വികാരി ജോർജ് വർഗീസ് മുളക്കശേരിൽ, പെരുന്നാൾ കൺവീനർ പി ജി വിജു, ട്രസ്‌റ്റി ടി ജെ ജോസഫ്, സെക്രട്ടറി ശാന്തമ്മ ഫിലിപ്പ് എന്നിവർ പങ്കെടുത്തു. പെരുന്നാൾ 22ന് സമാപിക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home