തൈക്കാട്ടുശേരി ബ്ലോക്കിൽ കർഷകസംഗമം

തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിൽ കർഷകസംഗമം ‘നിറപ്പൊലിമ’ ഡെപ്യൂട്ടി സ്‌പീക്കർ ഷാനിമോൾ ഉസ്‌മാൻ ഉദ്‌ഘാടനംചെയ്യുന്നു
ചേർത്തല
തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ ആത്മ കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, പാണാവള്ളി കാർഷിക ബ്ലോക്ക് എന്നിവർ ചേർന്ന് കർഷകസംഗമം (കിസാൻ ഗോസ്‌തി) ‘നിറപ്പൊലിമ’ സംഘടിപ്പിച്ചു. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഡെപ്യൂട്ടി സ്‌പീക്കർ ഷാനിമോൾ ഉസ്‌മാൻ ഉദ്ഘാടനംചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ രജിത അധ്യക്ഷയായി.
ജനപ്രതിനിധികളായ പി ഡി സജീവ്, രാജേഷ് വിവേകാനന്ദ, കെ ജെ ജിസ്‌മി, ബിനിത പ്രമോദ്, കവിത സജീവൻ, വി വിനിത, ബിജു കേളമംഗലം, അംബിക ശശിധരൻ, വിമൽ രവീന്ദ്രൻ, കൃഷി അസി. ഡയറക്‌ടർ എം ജ്യോത്സ്‌ന എന്നിവർ സംസാരിച്ചു. പ്രാദേശിക കാർഷിക സംസ്‌കാരം വീണ്ടെടുക്കാനും കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുമാണ് സംഗമം ഒരുക്കിയത്.
ആധുനിക കൃഷിരീതി പരിചയപ്പെടുത്തൽ, കാർഷിക സെമിനാർ, കർഷക–-ശാസ്‌ത്രജ്ഞ മുഖാമുഖം, കർഷകരുടെ സംശയനിവാരണം എന്നിവ ഒരുക്കി. മികച്ച സ്‌റ്റാളിന് ഫലകവും സർട്ടിഫിക്കറ്റും നൽകി.










0 comments