print edition മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർന്നു; ഇടുക്കിയിൽ മഴകുറഞ്ഞു

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 120 അടി പിന്നിട്ടു. ചൊവ്വ രാവിലെ ആറിന് 119.75 അടിയായിരുന്ന ജലനിരപ്പ് വൈകിട്ട് അഞ്ചിന് 120.15 അടിയിലേക്ക് ഉയർന്നു. ഒരാഴ്ചക്കുള്ളിൽ അണക്കെട്ടിൽ എട്ടടിയോളം വെള്ളം ഉയർന്നു. മുൻവർഷം ഇതേദിവസം 134.15 അടി വെള്ളമുണ്ടായിരുന്നു. ചൊവ്വ രാവിലെ ആറുവരെ 24 മണിക്കൂറിൽ അണക്കെട്ട് പ്രദേശത്ത് 12 മില്ലിമീറ്ററും തേക്കടിയിൽ 8.6 മില്ലിമീറ്ററും കുമളിയിൽ ഒന്പത് മില്ലിമീറ്ററും മഴപെയ്തു.
ഇടുക്കി പദ്ധതി മേഖലയിൽ മഴകുറഞ്ഞു. ചൊവ്വാഴ്ച 38.60 മില്ലിമീറ്റർ മഴയാണ് പെയ്‌തത്. ശക്തമായ നീരൊഴുക്കിൽ കുറവുവന്നിട്ടുണ്ട്. വെള്ളം സംഭരണശേഷിയുടെ 43.20 ശതമാനമായി.
നിലവിലെ ജലനിരപ്പ് 2346.84 അടിയാണ്. തലേദിവസം 2344.98 അടിയായിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 30.2 അടി വെള്ളത്തിന്റെ കുറവുണ്ട്. മൂലമറ്റത്ത് വൈദ്യുതോൽപ്പാദനം ഉയർത്തി. ചൊവ്വാഴ്‌ച വൈദ്യുതോൽപ്പാദനം 3.109 മില്യൺ യൂണിറ്റാണ്.










0 comments