സ്വകാര്യ മില്ലുകാരുടെ ചൂഷണം അവസാനിപ്പിക്കണം കർഷക സംഘം

നെല്ല് സംഭരണം വൈകുന്ന കരുവാറ്റ പുളുമ്പേക്കരി പാടശേഖരം കർഷക സംഘം ജില്ലാ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ സന്ദർശിക്കുന്നു
ഹരിപ്പാട്
കൊയ്ത്ത് കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞിട്ടും കരുവാറ്റാ പുളുമ്പേക്കേരി പാടശേഖരത്തിലെ നെല്ല് സംഭരണം വൈകുന്നു. കൂടുതൽ കിഴിവ് വേണമെന്ന മില്ലുകാരുടെ കടുംപിടുത്തമാണ് നെല്ല് സംഭരണം വൈകാൻ കാരണം. പൊതുവെ മികച്ച വിളവ് ലഭിച്ചെങ്കിലും അതിന്റെ പ്രയോജനം കർഷകന് കിട്ടാത്ത വിധമുള്ള കടുംപിടിത്തം സ്വകാര്യ മില്ലുകാരുടെയും ഇടനിലക്കാരുടെയും ഭാഗത്ത് നിന്നുണ്ടാകുന്നത്.
മില്ലുടമകളുടെ ചൂഷണം അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് പാടശേഖരം സന്ദർശിച്ച കേരള കർഷക സംഘം ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ പറഞ്ഞു.
ഏരിയാ ആക്ടിങ് സെക്രട്ടറി സി എസ് രഞ്ജിത്ത്, വൈസ് പ്രസിഡന്റ് പി ടി മധു, മേഖലാ ഭാരവാഹികളായ അജീദ്, ദേവദത്തൻ, ചന്ദ്രമോഹനൻ, പഞ്ചായത്തംഗങ്ങളായ അനിദത്തൻ, മിനി ഉദയൻ, പാടശേഖരസമിതി ഭാരവാഹികളായ ബിജു , രാജു, സഹദേവൻ, ജനാർദ്ദനൻ, ചന്ദ്രൻ, മോഹനൻ, കൃഷ്ണൻ കുട്ടി എന്നിവരും പങ്കെടുത്തു.










0 comments