മാവേലിക്കരയിൽ കണ്ണഞ്ചിപ്പിക്കുന്ന വികസനം: സജി ചെറിയാൻ

ചാരുംമൂട്
കണ്ണഞ്ചിപ്പിക്കുന്ന വികസനമാണ് മാവേലിക്കര മണ്ഡലത്തിൽ നടപ്പാക്കിയതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പുനർനിർമിച്ച നൂറനാട് പടനിലം പൊതുമാർക്കറ്റിന്റെ പ്രവർത്തനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. റോഡുകൾ ബിഎംബിസി നിലവാരത്തിൽ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് മാറ്റി. നൂറനാട് പഞ്ചായത്തിലെ ഗ്രാമീണ റോഡുകളും ഉയർന്ന നിലവാരത്തിലാണ് നിർമിച്ചത്. സ്‌കൂളുകൾക്ക് കെട്ടിടങ്ങൾ ഉറപ്പാക്കാനും ആരോഗ്യ കേന്ദ്രങ്ങൾ നിർമിക്കാനുമായി. പഴയ മാർക്കറ്റ് കെട്ടിടം ദയനീയ അവസ്ഥയിലായിരുന്നു. സാങ്കേതികതടസവും കാലാവസ്ഥ പ്രതികൂലമായതുമാണ് നിർമാണം പൂർത്തീകരിക്കാൻ രണ്ട് വർഷമെടുത്തത്. കെട്ടിടത്തിന് രണ്ടാംനിലയും 300 പേർക്ക് ഇരിക്കാൻ കഴിയുന്ന ഓഡിറ്റോറിയവും നിർമിക്കുമെന്നും മന്ത്രി പറഞ്ഞു.









0 comments