കളിചിരികളുമായി ബഡ്സ് സ്കൂളിൽ പ്രവേശനോത്സവം

കഞ്ഞിക്കുഴി പഞ്ചായത്തിലെ സ്നേഹദീപം ബഡ്സ് സ്കൂളിലെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസസ്ഥിരം സമിതി അധ്യക്ഷൻ എസ് രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു
കഞ്ഞിക്കുഴി
കഞ്ഞിക്കുഴി പഞ്ചായത്തിലെ സ്‌നേഹ ദീപം ബഡ്സ് സ്കൂളിൽ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസസ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം സന്തോഷ്‌കുമാർ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ലജിതാ തിലകൻ കുഞ്ഞുങ്ങൾക്ക് മധുരം വിതരണംചെയ്തു. സ്ഥിരംസമിതി അധ്യക്ഷരായ ആർ അശ്വിൻ, ജി മുരളി, കെ വി വിജിമോൾ, പഞ്ചായത്തംഗങ്ങളായ വി സോയ, പി ടി ശശിധരൻ, സജിതാ ബൈജു, ഹണിമോൾ, എം ഒ രജനി, പി എസ് ശ്രീലത, എം ഡി മുരളി, അസി. സെക്രട്ടറി പി രാജീവ്, സിഡിഎസ് വൈസ് ചെയർപേഴ്സൻ മോളി ഭദ്ര സേനൻ, അംഗങ്ങളായ സുമാ ബാലചന്ദ്രൻ, ആഷ ഷൈജു, ഐഷ രാജു, മിനി, അക്കൗണ്ടന്റ് ജയമോൾ, മുൻ പഞ്ചായത്തംഗങ്ങളായ കെ കമലമ്മ, ഡി പവിത്രൻ എന്നിവർ സംസാരിച്ചു. അധ്യാപികമാരായ രാധിക, റീന, ആതിര, സൗമ്യ, നിധീഷ് എന്നിവരെ ആദരിച്ചു. സ്‌കൂളിന് മുൻവശം ആരംഭിച്ച അഗ്രി തെറാപ്പിയുടെ ഉദ്ഘാടനം ലജിതാ തിലകൻ, ആർ അശ്വിൻ എന്നിവർ ചേർന്ന് നടത്തി. കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികളും അരങ്ങേറി. ചേർത്തല തണ്ണീർമുക്കം പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് നേതൃത്വത്തിൽ ബഡ്സ് സ്‌കൂൾ പ്രവേശനോത്സവം പ്രസിഡന്റ് എ കെ പ്രസന്നൻ ഉദ്ഘാടനംചെയ്‌തു. പിടിഎ പ്രസിഡന്റ് എം ജി മുരളീധരൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം വിജയശ്രീ സുനിൽ, പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ലിജി, സ്ഥിരംസമിതി അധ്യക്ഷൻ പ്രവീൺ ജി പണിക്കർ, റെജി പ്രകാശൻ, കെ ആർ യമുന, എസ് സുമേഷ്, രമ്യ, നിഷാമോൾ, സുമേഷ്‌കുമാർ, സുധർമ സന്തോഷ് എന്നിവർ സംസാരിച്ചു.










0 comments