Deshabhimani

ടൈ​ഗർ ഷ്റോഫിന് നേരെ വെടിവെയ്പ്പ്: പ്രതികള്‍ റൺബീർ കപൂറിനെയും ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ട്

tiger shroff.
വെബ് ഡെസ്ക്

Published on Oct 22, 2026, 08:19 AM | 1 min read

മുംബൈ : ബോളിവുഡ് താരം ടൈ​ഗർ ഷ്റോഫിന് നേരെ വെടിവെയ്പ്പ് നടത്തിയ സംഘം ന‌ടൻ റൺബീർ കപൂറിനെയും ലക്ഷ്യം വെച്ചിരുന്നതായി റിപ്പോർട്ട്. റൺബീർ കപൂറിന്റെ ബാന്ദ്രയിലെ വസതിയിൽ പ്രതികൾ നിരീക്ഷണം നടത്തിയതായാണ് വിവരം. കൂ‌ടുതൽ പേരെ സംഘം ലക്ഷ്യമിട്ടിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിന്റെ അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണഅ കൂ‌ടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.


മുംബൈയിലെത്തിയ പ്രതികൾ ആദ്യം നടൻ സൽമാൻ ഖാനെയാണ് ലക്ഷ്യമിട്ടിരുന്നതെന്നും പിന്നീട് വസതിക്ക് മുന്നിലെ സുരക്ഷ ശക്തമാണെന്ന് മനസിലായതോ‌ടെ പദ്ധതി മാറ്റുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തു‌ടർന്നാണ് ടൈ​ഗർ ഷ്റോഫിന് നേരെ ആക്രമണം നടത്തിയത്. ആക്രകമണത്തിന്റെ സൂത്രധാരൻ ലോറൻസ് ബിഷ്ണോയിയുടെ കൂട്ടാളിയായ അനിൽ പണ്ഡിറ്റാണെന്ന് രാജസ്ഥാൻ പൊലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.


കേസിലെ പ്രതികൾക്ക് അനിൽ പണ്ഡിറ്റ് 2.5 ലക്ഷം രൂപ മുൻകൂറായി നൽകിയെന്നും ആക്രമണം നടത്താൻ റെഹാന് 34,000 രൂപ വാഗ്ദാനം ചെയ്തെന്നുമാണ് രാജസ്ഥാൻ പൊലീസിന്റെ റിപ്പോർട്ട്. ടൈ​ഗർ ഷ്റോഫിന് നേരേ വെടിവെപ്പ് നടത്തിയ കേസിൽ ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായിട്ടുള്ളത്. ഞായറാഴ്ച വൈകിട്ടാണ് നടൻ ടൈ​ഗർ ഷ്റോഫിന് നേരേ വെടിവെപ്പുണ്ടായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home