കണ്ണൂർ പിലാത്തറയിലെ സ്വർണ കവർച്ച; മുഖ്യസൂത്രധാരന്മാർ പിടിയിൽ

കണ്ണൂർ : കണ്ണൂർ പിലാത്തറയിൽ വാഹനം തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന കേസിൽ മുഖ്യസൂത്രധാരന്മാർ പിടിയിൽ. സായൂജ് പി, ജിഷ്ണു, സുന്ദരൻ എന്നിവരാണ് പിടിയിലായത്. മൈസൂരുവിൽ നിന്നാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസിന്റെ കണ്ണുവെട്ടിച്ച് മൈസൂരുവിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ. കേസിൽ നേരത്തെ മറ്റ് പ്രതികൾ പിടിയിലായിരുന്നു. 2026 ജൂൺ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നന്നത്. കണ്ണൂർ പിലാത്തറയിൽ മഹാരാഷ്ട്ര സ്വദേശിയായ സ്വർണ വ്യാപാരിയെയും കുടുംബത്തെയും കാറിൽ പിന്തുടർന്ന് ആക്രമിച്ച് പണവും സ്വർണവും കവർന്നു എന്നാണ് കേസ്. ഒരു കോടിയിലധികം വിലമതിക്കുന്ന സ്വര്‍ണം പ്രതികള്‍ തട്ടിയെടുത്തിരുന്നു. പിന്നീട് വാഹനം പ്രതികൾ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രതികളെ പരിയാരം പൊലീസ് സ്റ്റേഷനിലെത്തിച്ചു.








0 comments