Deshabhimani

ഉംറ കഴിഞ്ഞ് മടങ്ങവെ മലയാളി ഒമാനിൽ അന്തരിച്ചു

Pourushabeevi

പൗരുഷബീവി

വെബ് ഡെസ്ക്

Published on Oct 22, 2026, 09:13 AM | 1 min read

മസ്‌കത്ത്: ഉംറ തീര്‍ഥാടനം കഴിഞ്ഞ് ഒമാന്‍ വഴി നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി ബസില്‍ മരിച്ചു. കൊല്ലം പാരിപ്പള്ളി സ്വദേശിനി പൗരുഷബീവി (63) ആണ് മരിച്ചത്.


രണ്ടാഴ-്‌ചമുമ്പാണ് ഭർത്താവ്‌ സൈനുൽ ആബിദിനൊപ്പം നാട്ടില്‍നിന്ന് ഉംറ നിര്‍വഹിക്കാനായി സ‍ൗദിയിലെത്തിയത്. ഉംറ പൂര്‍ത്തിയാക്കിയശേഷം രണ്ടുദിവസം സ‍ൗദിയില്‍ കാത്തിരുന്നെങ്കിലും വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാത്തതിനെ തുടര്‍ന്ന് ഒമാന്‍വഴി നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.


ബുധൻ പുലര്‍ച്ചെ മസ്‌കത്തില്‍നിന്ന് കൊച്ചിയിലേക്ക് പോകുന്നതിനായി ടിക്കറ്റും എടുത്തിരുന്നു. സ‍ൗദിയില്‍നിന്ന് ഒമാനിലേക്ക് ബസില്‍ യാത്ര ചെയ്യുന്നതിനിടെ ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും മരിക്കുകയുമായിരുന്നു. യാത്രാസംഘത്തില്‍ 43 പേരുണ്ടായിരുന്നു. മൃതദേഹം ഇബ്രി ആശുപത്രി മോർച്ചറിയിൽ. ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home