Deshabhimani

ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കി; ചിലത് മണിക്കൂറുകൾ വൈകുന്നു; വലഞ്ഞ് യാത്രക്കാർ

Train Window
വെബ് ഡെസ്ക്

Published on Oct 22, 2026, 08:26 AM | 1 min read

തിരുവനന്തപുരം: നീണ്ട അവധിക്കുശേഷം വിദ്യാഭ്യാസസ്ഥാപനങ്ങളും ഓഫീസുകളും തുറന്നദിവസം സംസ്ഥാനത്ത് ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കി. തിരുവനന്തപുരത്ത് നിന്ന് നാ​ഗർകോവിലിലേക്കും തിരിച്ചുമുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. പല ട്രെയിനുകളും മണിക്കൂറുകൾ വൈകിയോടുകയുമാണ്. ട്രെയിൻ ​ഗതാ​ഗതം താളംതെറ്റിയത് നിരവധി യാത്രക്കാരെ വലച്ചു.


പരശുറാം എക്സ്പ്രസ് ഇതുവരെയും പുറപ്പെട്ടിട്ടില്ല. താംബരം- ​ഗുരുവായൂർ എക്സ്പ്രസ്, മധുരൈ- പുനലൂർ എക്സ്പ്രസ്, അമൃത് ഭാരത് എക്സ്പ്രസ് എന്നീ ട്രെയിനുകൾ പിടിച്ചിട്ടിരിക്കുകയാണ്.


നാഗർകോവിൽ- പുനലൂർ പാസഞ്ചർ, തിരുവനന്തപുരം നോർത്ത്- നാഗർകോവിൽ ജങ്ഷൻ പാസഞ്ചർ, പുനലൂർ- കന്യാകുമാരി പാസഞ്ചർ, തിരുവനന്തപുരം സെൻട്രൽ - താംബരം എക്സ്പ്രസ് ട്രെയിനുകൾ വൈകുകയാണ്.


അതിനിടെ തിരുവനന്തപുരം പാറശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണ് ട്രെയിൻ എഞ്ചിൻ പാളം തെറ്റിയിരുന്നു. ബിലാസ്പൂർ-തിരുനെൽവേലി എക്സ്പ്രസ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. എഞ്ചിന്റെ നാല് വീലുകൾ ട്രാക്കിൽ നിന്ന് തെന്നിമാറി.



വ്യാഴാഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെയാണ് അപകടമുണ്ടായത്. കനത്ത മഴയിൽ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണിരുന്നു. ഇതിനെ തുടർന്നാണ് അപക‌ടം. ആർക്കും പരിക്കില്ല. മണ്ണ് നീക്കാനുള്ള ശ്രമം തുടരുകയാണ്. തിരുവനന്തപുരം-നാഗർകോവിൽ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home