Deshabhimani

കുവൈത്തിൽ ചൈനീസ് ഭാഷാപഠനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ആലോചന

Chinese Language
വെബ് ഡെസ്ക്

Published on Oct 22, 2026, 09:06 AM | 1 min read

കുവൈത്ത് സിറ്റി: രാജ്യത്തെ സ-്‌കൂൾ പാഠ്യപദ്ധതിയിൽ ചൈനീസ് ഐച്ഛിക ഭാഷയായി ഉൾപ്പെടുത്താൻ വിദ്യാഭ്യാസ മന്ത്രാലയം ആലോചിക്കുന്നു. ചൈനയുമായുള്ള വിദ്യാഭ്യാസ, സാംസ-്‌കാരിക സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിദേശകാര്യ മന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് പദ്ധതി തയ്യാറാക്കുന്നത്.


​വിദ്യാർഥികൾക്ക് ചൈനീസ് ഭാഷ പഠിക്കാനും ആഗോളതലത്തിലെ മാറ്റങ്ങൾക്കനുസരിച്ച് ഭാഷാനൈപുണ്യം വികസിപ്പിക്കാനും അവസരമൊരുക്കുകയാണ് ലക്ഷ്യം. സെക്കൻഡറി തലത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ പഠനശാഖാ സംവിധാനത്തിലെ വിദേശഭാഷാ വിഭാഗത്തിൽ ചൈനീസ് ഉൾപ്പെടുത്തുന്നതും പരിഗണനയിലാണ്. ഇതിലൂടെ വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാവുന്ന പഠനമേഖലകൾ വിപുലമാകും.


​കുവൈത്തിന്റെയും ചൈനയുടെയും ചരിത്രം, ഭൂമിശാസ-്‌ത്രം എന്നിവ സംബന്ധിച്ച വിവരങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും നിർദേശമുണ്ട്. ഇരുരാജ്യങ്ങളുടെയും സാംസ-്‌കാരിക, ഭൂമിശാസ-്‌ത്ര പശ്ചാത്തലങ്ങളെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം വളർത്താനും വിജ്ഞാനവിനിമയം പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.


​വിദ്യാഭ്യാസ മേഖലയിലുള്ളവരുടെ നൈപുണ്യവികസനത്തിനായി പരിശീലന കോഴ്‌സുകളും ശിൽപശാലകളും സംഘടിപ്പിക്കുന്നതും വാർഷിക പരിശീലന പരിപാടികളിൽ പങ്കാളിത്തം ഉറപ്പാക്കുന്നതും സഹകരണത്തിന്റെ ഭാഗമായി പരിഗണിക്കുന്നുണ്ട്.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home