Deshabhimani

പുതിയ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് ഖത്തറും തുർക്കിയും പാകിസ്ഥാനും ഇന്‍ഡോനേഷ്യയും

pak
വെബ് ഡെസ്ക്

Published on Oct 22, 2026, 07:36 AM | 1 min read

ഇസ്ലാമാബാദ് : പ്രതിരോധ വ്യവസായ സഹകരണം ശക്തമാക്കുന്നതിനായി പുതിയ കരാറിൽ ഒപ്പുവെച്ച് ഖത്തറും തുർക്കിയും പാകിസ്ഥാനും ഇന്‍ഡോനേഷ്യയും.


ബുധനാഴ്ച ദോഹയിൽ വെച്ചാണ് നാല് രാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. യുഎസ് - ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയെ മാത്രം ആശ്രയിക്കുന്ന രീതി ഒഴിവാക്കി സ്വന്തം സുരക്ഷാ പങ്കാളിത്തം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ബദർ ധാരണാപത്രം എന്നറിയപ്പെടുന്ന കരാറിലൂ‌ടെ ആയുധങ്ങളുടെ സംയുക്തനിർമാണം, സാങ്കേതികവിദ്യാ കൈമാറ്റം, സൈനികപരിശീലനം, ഗവേഷണം, വികസനം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കുകയാണ് ലക്ഷ്യം.


ധാരണാപത്രം ഒപ്പുവെക്കുന്നതിലൂടെ സംയുക്ത ഉൽപ്പാദനം, സാങ്കേതിക കൈമാറ്റം എന്നിവയിൽ നിലവിലുള്ള സൈനിക പദ്ധതികൾ കൂടുതൽ ശക്തമാകുമെന്നാണ് കരുതപ്പെടുന്നത്. സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങൾ ആ​ഗസ്തിൽ ഒപ്പുവെച്ച കരാറിൽ നിന്ന് വ്യത്യസ്തമാണ് ബദർ ധാരണാപത്രം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home