ad
Deshabhimani

വഴിയോര കച്ചവടക്കാർക്ക് വൈദ്യുതി അനുവദിക്കണം

വഴിയോര കച്ചവടതൊഴിലാളി യൂണിയൻ തകഴി ഏരിയ സമ്മേളനം സിഐടിയു ഏരിയ സെക്രട്ടറി പി സജിമോൻ ഉദ്ഘാടനംചെയ്യുന്നു

വഴിയോര കച്ചവടതൊഴിലാളി യൂണിയൻ തകഴി ഏരിയ സമ്മേളനം സിഐടിയു ഏരിയ സെക്രട്ടറി പി സജിമോൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 17, 2026, 11:57 PM | 1 min read

​​തകഴി
എസി റോഡിലെ വഴിയോര കച്ചവടക്കാർക്ക് അടിയന്തരമായി വൈദ്യുതി കണക്ഷൻ അനുവദിക്കണമെന്ന് വഴിയോര കച്ചവടതൊഴിലാളി യൂണിയൻ (സിഐടിയു) തകഴി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. എസി റോഡിന്റെ നവീകരണശേഷം കച്ചവടക്കാർ നേരിടുന്ന പ്രതിസന്ധികളും വൈദ്യുതി ലഭ്യതക്കുറവ് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളും പരിഹരിക്കണം. സമ്മേളനം പൊങ്ങ എസ്എൻഡിപി ഹാളിൽ ​സിഐടിയു ഏരിയ സെക്രട്ടറി പി സജിമോൻ ഉദ്ഘാടനംചെയ്‌തു. കവിത മോഹൻ അധ്യക്ഷയായി. ഡി സെൽവൻ, പി ഡി സുനീഷ്‌കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കവിത മോഹൻ (പ്രസിഡന്റ്‌), ​ഡി സെൽവൻ (സെക്രട്ടി), ​ എം എസ് അഖിൽ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home