കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവർമാരെ പുറത്താക്കാന്‍ ട്രംപ്

ഡോണൾഡ് ട്രംപ് | PHOTO: AFP
ന്യുയോര്‍ക്ക്: അമേരിക്കയിലെ ലക്ഷക്കണക്കിന് വരുന്ന കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവർമാരെ പുറത്താക്കി പകരം വിമുക്തഭടന്മാരെ ചുമതല ഏല്‍പ്പിക്കാനുള്ള നിര്‍ദേശം മുന്നോട്ടുവച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇത് നടപ്പിലാക്കിയാൽ ഒന്നരലക്ഷത്തോളം വരുന്ന ഇന്ത്യന്‍ കുടിയേറ്റ ഡ്രൈവര്‍മാര്‍ക്ക് വന്‍ തിരിച്ചടിയാകും.
പെൻസിൽവാനിയയിൽ സൈനിക നിക്ഷേപ ഉച്ചകോടിയിലാണ് ട്രംപ് പുതിയ നിര്‍ദേശം വച്ചത്. "നിരവധി ആളുകളെ കൊന്നൊടുക്കുന്ന വിദേശ ട്രക്ക് ഡ്രൈവർമാർക്കെതിരെ ഭരണകൂടം ഉടൻ ചരിത്രപരമായ നടപടിയെടുക്കും.അവർക്ക് സൂചനാ ബോർഡുകൾ വായിക്കാനറിയില്ല. പലരും മയക്കുമരുന്നോ മദ്യമോ ഉപയോഗിക്കുന്നവരാണ്, ഞങ്ങൾക്ക് അവരെ ആവശ്യമില്ല, ട്രംപ് പറഞ്ഞു.
കുടിയേറ്റ തൊഴിലാളികൾക്ക് യാത്രാവാഹനങ്ങളും വലിയ ട്രക്കുകളും ഓടിക്കാനുള്ള വാണിജ്യ ലൈസൻസുകൾ റദ്ദാക്കുന്ന നടപടികള്‍ ഇതിനോടകം അമേരിക്കയില്‍ ശക്തമാക്കിയിട്ടുണ്ട്. അമേരിക്കയിലെ ട്രക്ക് ഗതാഗത മേഖലയിൽ വൻതോതിൽ ജോലി ചെയ്യുന്ന പഞ്ചാബി സമൂഹത്തെ ഈ തീരുമാനം ഗുരുതരമായി ബാധിക്കും.











0 comments