print edition പ്രതിപക്ഷ ഉപനേതാവ് വിഷയം കഴിഞ്ഞത്: പിണറായി

പിണറായി വിജയൻ
തിരുവനന്തപുരം: എൽഡിഎഫിൽ പ്രതിപക്ഷ ഉപനേതാവ് വിഷയം കഴിഞ്ഞതാണെന്നും ഒരുകാലത്തുമില്ലാത്ത ഒരു പ്രശ്‌നത്തിൽ എന്ത് ചർച്ച ചെയ്യാനാണ്. എൽഡിഎഫിൽ ഒരു പ്രതിസന്ധിയുമില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു.
സർക്കാരിനെതിരായ ധവളപത്രം എകെജി പഠന ഗവേഷണ കേന്ദ്രമാണ് പ്രസിദ്ധീകരിച്ചത്. വിവിധ വകുപ്പുകളിൽ സർക്കാർ വഴിവിട്ട നിയമനങ്ങൾ നടത്തുന്നത് ബോധപൂർവമാണ്. ജോലി നഷ്‌ടപ്പെടുന്ന അധ്യാപകർ അടക്കമുള്ളവരെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും പിണറായി ആവശ്യപ്പെട്ടു.
അധ്യയനവർഷ ആരംഭത്തിലെ കണക്കെടുപ്പിന്റെ ഭാഗമായി അധിക തസ്‌തിക കണ്ടെത്തിയാൽ അവിടെയുള്ളവരെ സംരക്ഷിക്കണം. വിരമിക്കുന്നവരുടെ ഒഴിവിൽ സ്ഥാനക്കയറ്റം വഴി നിയമനം നടത്തണം. അല്ലാതെ അതുവഴിയുള്ള തസ്‌തിക ഒഴിച്ചിടരുത്. സ്ഥാനക്കയറ്റവും പുതിയ നിയമനവും സർക്കാർ നട ത്തണം.
വികാസ് ഭാരത് ശിക്ഷാ ബില്ലിനെ എതിർക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി ജോൺ എംപിമാർക്ക് കത്തയച്ചത് ആത്മാർത്ഥതയോടെ ആണോ എന്ന് സംശയമുണ്ട്. കേരളത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവർണർ നടത്തുന്ന ഇടപെടലും കാവിവൽക്കരണവും ചെറുക്കാതെ ഗവർണറുമായി ഏറ്റുമുട്ടലിനില്ല എന്നാണ് മന്ത്രി പറഞ്ഞതെന്ന് മറക്കരുത്.
കോവിഡ്, പ്രളയം എന്നിവയുടെ ആഘാതം എത്രകാലം നമ്മളെ ബാധിച്ചുവെന്നത് എല്ലാവർക്കും അറിവുള്ളതാണെന്നും മുഖ്യമന്ത്രിയെയും പിണറായി ഓർമിപ്പിച്ചു. ലോകകപ്പ് ഫുട്‌ബോൾ ഫൈനലിൽ ആരു ജയിക്കുമെന്ന ചോദ്യത്തിന് നന്നായി കളിക്കുന്നവർ ജയിക്കുമെന്ന് അദ്ദേഹം മറുപടിപറഞ്ഞു.











0 comments