പവർകട്ട്: ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു

ഡിവൈഎഫ്ഐ കവളങ്ങാട് ബ്ലോക്ക് കമ്മിറ്റി aോത്താനിക്കാട് കെഎസ്ഇബി സെക്ഷൻ ഓഫീസിനുമുന്നിൽ നടത്തിയ ചൂട്ട് കത്തിച്ച് പ്രതിഷേധം ബേസിൽ ജെയിംസ് ഉദ്ഘാടനം ചെയ്യുന്നു
കവളങ്ങാട്
തുടർച്ചയായുണ്ടാകുന്ന പവർകട്ടിൽ പ്രതിഷേധിച്ച് ‘ഇന്ദിര കട്ട് കേരളത്തിൽ വേണ്ട’ മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ കവളങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂട്ടുകത്തിച്ച് പ്രതിഷേധിച്ചു.
പോത്താനിക്കാട് കെഎസ്ഇബി സെക്ഷൻ ഓഫീസിനുമുന്നിൽ നടന്ന പ്രതിഷേധം ബ്ലോക്ക് സെക്രട്ടറി ബേസിൽ ജെയിംസ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് അഷ്കർ കരിം അധ്യക്ഷനായി. പോത്താനിക്കാട് മേഖലാ സെക്രട്ടറി ക്രിസ്റ്റി ബേബി, ബേസിൽ മത്തായി എന്നിവർ സംസാരിച്ചു.
വൈപ്പിൻ
പവർകട്ട് തിരികെക്കൊണ്ടുവന്ന് കേരള ജനതയെ ഇരുട്ടിലാക്കുന്ന യുഡിഎഫ് സർക്കാരിനെതിരെ ഡിവൈഎഫ്ഐ വൈപ്പിൻ ബ്ലോക്ക് കമ്മിറ്റി മാലിപ്പുറം കെഎസ്ഇബി ഓഫീസിനുമുന്നിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു.
യോഗം സിപിഐ എം വൈപ്പിൻ ഏരിയ സെക്രട്ടറി എ പി പ്രിനിൽ ഉദ്ഘാടനം ചെയ്തു.
ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് വി ബി സേതുലാൽ അധ്യക്ഷനായി. സിപിഐ എം ലോക്കൽ സെക്രട്ടറി ടി സി ചന്ദ്രൻ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കെ ജെ ജ്യോതിഷ്, എൻ എസ് സൂരജ്, അഖിൽ ചന്ദ്രൻ, കെ സി അരുൺ എന്നിവർ സംസാരിച്ചു.
തൃപ്പൂണിത്തുറ
അനിയന്ത്രിതമായി പവർകട്ട് ഏർപ്പെടുത്തിയ യുഡിഎഫ് സർക്കാരിന്റെ നടപടിയിൽ ഡിവൈഎഫ്ഐ തൃപ്പൂണിത്തറ ബ്ലോക്ക് കമ്മിറ്റി കെഎസ്ഇബി തൃപ്പൂണിത്തുറ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിനുമുന്നിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ ടി അഖിൽദാസ് ഉദ്ഘാടനം ചെയ്തു.
അമൽ അപ്പുക്കുട്ടൻ അധ്യക്ഷനായി. സി ആര്‍ രാഹുൽ, ജിനു ശിവദാസ്, എൻ എസ് സുജിത്ത്, വി പി ജയരാജ്, എം ആർ വിഷ്ണു, കെ വി ശ്രീജിത്ത്, സി വി മഹേഷ്, സച്ചിൻ ബിജു എന്നിവർ സംസാരിച്ചു.











0 comments