print edition യൂറോപ്പില്‍ മരണക്കെണിയായി ഉഷ്ണതരംഗം

ലണ്ടൻ: ഈ വർഷം അസാധാരണമായി യൂറോപ്പിൽ വീശിയടിച്ച ഉഷ്ണതരംഗത്തില്‍ സാധാരണ പ്രതീക്ഷിക്കുന്നതിലും പതിനായിരത്തിലധികം ആളുകൾ കൂടുതലായി മരിച്ചെന്ന് റിപ്പോര്‍ട്ട്.
പൂർണ്ണമായ ചിത്രം പുറത്തുവരാൻ കാലതാമസമുണ്ടാകും. യൂറോപ്പിലെ ഏറ്റവും മാരകമായ ചൂട് അനുഭവപ്പെട്ട 2003ല്‍ ഏകദേശം 70,000 മരണമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. 2026ലെ വേനൽക്കാലത്തിന്റെ തുടക്കത്തില്‍തന്നെ മരണസംഖ്യ അസാധാരണമാംവിധം ഉയര്‍ന്നു.
ജൂലൈ ആദ്യം ജര്‍മനിയില്‍ചൂട് കാരണം 6,830 മരണം സംഭവിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതിൽ 6,470 പേരും 65 വയസ്സും അതിൽ കൂടുതലുമുള്ളവരാണ്. ബ്രിട്ടണില്‍ മെയ്, ജൂൺ മാസങ്ങളിൽ ചൂടുമായി ബന്ധപ്പെട്ട കാരണങ്ങളാൽ 2,700 പേർ മരിച്ചതായി കരുതുന്നു. ഫ്രാന്‍സില്‍ ജൂണ്‍ അവസാന ആഴ്ച 2,000 മരണങ്ങളെങ്കിലും കൂടുതലായി സംഭവിച്ചു. ജൂണിൽ സ്പെയിനിൽ സംഭവിച്ച ഏകദേശം 937 മരണങ്ങൾക്ക് കാരണം അമിതമായ ചൂടാണ്.











0 comments