print edition ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിന്‍: പരീക്ഷണയോട്ടം തുടങ്ങി

ചണ്ഡിഗഢ്: ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിനിന്റെ പരീക്ഷണയോട്ടം ഹരിയാനയിൽ തുടങ്ങി. ജിൻഡ് റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ജിൻഡ് സിറ്റി, ഗോഹാന തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലൂടെ കടന്നുപോകുന്ന ട്രെയിൻ രണ്ട് മണിക്കൂറിൽ യാത്ര പൂർത്തിയാക്കും.
മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ ഓടാൻ ശേഷിയുണ്ട്. എന്നാൽ പാതയുടെ പ്രശ്നം കാരണം 75 കിലോമീറ്റർ വേഗതത്തിൽ മാത്രമേ പ്രവർത്തിപ്പിക്കൂ.
രാജ്യത്ത് ജനകോടികൾ ആശ്രയിക്കുന്ന ട്രെയിനുകളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനോ മികച്ച സൗകര്യംനൽകാനോ ഇന്ത്യൻ റെയിൽവേ തയ്യാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാതെയാണ് പുതിയ പദ്ധതികൾ കേന്ദ്രം കൊട്ടിഘോഷിച്ച് നടത്തുന്നത്.











0 comments